Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202422Wednesday

പിതാവിനെ കൊലപ്പെടുത്തിയ കേസ്സിൽ ഇന്ത്യൻ അമേരിക്കൻ യുവാവ് അറസ്റ്റിൽ

പിതാവിനെ കൊലപ്പെടുത്തിയ കേസ്സിൽ ഇന്ത്യൻ അമേരിക്കൻ യുവാവ് അറസ്റ്റിൽ

പി പി ചെറിയാൻ

ജോർജിയ : പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്സിൽ മകൻ രാജീവ് കുമാരസ്വാമിയെ (25) ജോർജിയ പൊലിസ് അറസ്റ്റ് ചെയ്തു.

ജൂലൈ 22 വൈകിട്ട് ജോർജിയ ഫോർസിത്ത് കൗണ്ടിയിലായിരുന്നു സംഭവം. സദാശിവ കുമാരസ്വാമിയാണു കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും രാജീവ് വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ചു പിതാവിനെ നിരവധി തവണ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ലൊ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചത്.

സദാശിവ കുമാരസ്വാമിയുടെ വീട്ടിൽ വച്ചായിരുന്നു വെടിവെപ്പുണ്ടായത്. കുടുംബാംഗം അറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പൊലിസ് രാജീവിനെ വീട്ടിൽ വച്ചു തന്നെ കസ്റ്റഡിയിലെടുത്തു. പിതാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചതായും പൊലിസ് പറയുന്നു.

രാജീവിനെതിരെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ജൂലൈ 23ന് രാജീവിനെ കോടതിയിലും ഹാജരാക്കി. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP