Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വരാപ്പുഴ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ന്മെന്റ് സോൺ; പൂർണ്ണമായി അടച്ചിടും; കർശന നിയന്ത്രണങ്ങൾ

വരാപ്പുഴ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ന്മെന്റ് സോൺ; പൂർണ്ണമായി അടച്ചിടും; കർശന നിയന്ത്രണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ വരാപ്പുഴ പഞ്ചായത്ത് പൂർണ്ണമായി അടച്ചിടും. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയന്മെന്റ് സോണുകളായി മാറിയിരുന്നു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

98 വാർഡുകൾ കൂടി കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണി മുതൽ കണ്ടെയ്ന്മെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ നിലവിൽ വരും.

കണ്ടെയ്ന്മെന്റ് സോണുകളിൽ പുറത്തു നിന്ന് ജോലിക്കെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം.

വ്യവസായ സ്ഥാപനങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം. സിഎഫ്എൽടിസിയായി പ്രവർത്തിക്കുന്നതിന് സ്ഥാപനങ്ങൾ വിട്ടു നൽകിയില്ലെങ്കിൽ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുമെന്ന് കളക്ടർ അറിയിച്ചു.

പ്ലസ് ടു പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാൻ കളക്ടർ നിർദ്ദേശം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പൊലീസിന്റെ പരിശോധന കർശനമാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP