Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമ്മയെ നോക്കാമെന്ന് പറഞ്ഞ് ഭൂമി എഴുതി വാങ്ങിയിട്ട് മകനും മരുമകളും മർദ്ദനം പതിവാക്കി; സഹികെട്ട് തെരുവിൽ ഇറങ്ങിയത്‌ ഒരു മകൻ വിദേശത്തുള്ള മാതാവ്; പൊലീസ് മധ്യസ്ഥതയിൽ മൂത്തമകന്റെ വീട്ടിലേക്ക് ഒടുവിൽ താമസം മാറ്റി

അമ്മയെ നോക്കാമെന്ന് പറഞ്ഞ് ഭൂമി എഴുതി വാങ്ങിയിട്ട് മകനും മരുമകളും മർദ്ദനം പതിവാക്കി; സഹികെട്ട് തെരുവിൽ ഇറങ്ങിയത്‌ ഒരു മകൻ വിദേശത്തുള്ള മാതാവ്; പൊലീസ് മധ്യസ്ഥതയിൽ മൂത്തമകന്റെ വീട്ടിലേക്ക് ഒടുവിൽ താമസം മാറ്റി

കൊച്ചി: ചേരാനല്ലൂർ മണ്ണാമുറി വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഫിലോമിനയ്ക്ക് മക്കളുണ്ടായിട്ടും അന്തിയുറങ്ങാൻ സ്ഥലം തേടി തെരുവിൽ ഇറങ്ങേണ്ടി വന്നു. ഫിലോമിനയ്ക്ക് നാലു മക്കളുണ്ട്. ഒരാൾ വിദേശത്താണ്. ഭൂമി തട്ടിയെടുത്ത ശേഷം മകൻ അമ്മയെ തെരുവിലേക്ക് ഇറക്കി വിടകുയായിരുന്നു.

ഇളയ മകൻ വിനുവാണ് അമ്മയെ സംരക്ഷിക്കാമെന്ന് പറഞ്ഞ് ഭൂമി എഴുതി വാങ്ങിയത്. ഈ മകൻ ദിവസങ്ങളോളം പട്ടിണിക്കിടുകയും പലപ്പോഴും ക്രൂര മർദനത്തിനിരയാക്കിയതായും ഫിലോമിന പറഞ്ഞു.എന്നാൽ, പിന്നീട് മകനും ഭാര്യയും ചേർന്ന് താൻ അവരെ കൊല്ലാൻ ശ്രമിച്ചെന്ന് പൊലീസിൽ കള്ളപരാതി നൽകിയതായും ഫിലോമിന പറഞ്ഞു. മരുമകളും ക്രൂരതയ്ക്ക് കൂട്ടുനിന്നു. ഇതോടെയാണ് തെരുവിലെത്തിയത്. പ്രശ്‌നത്തിൽ പൊലീസ് ഇടപെട്ടപ്പോൾ മൂത്തമകൻ അമ്മയുടെ സംരക്ഷണം ഏറ്റെടുത്തു.

സ്വത്ത് തർക്കത്തിന്റെ പേരിൽ മക്കളെല്ലാം തന്നെ ഇവരെ ഉപേക്ഷിക്കുകയായിരുന്നു. തന്നെ സംരക്ഷിച്ച മകളെ പോലും ഇളയ മകനും ഭാര്യയും മർദിച്ചു. ഭക്ഷണം പോലും നൽകാതിരുന്ന തന്നെ പല തവണ ഇരുവരും മുഖത്ത് ഇടിച്ചു. തുടർന്നാണ് താൻ മകൾ സരിതയുടെ വീട്ടിലേക്ക് പോയത്. എന്നാൽ, അവർക്കെതിരേയും ആൺമക്കൾ തിരിഞ്ഞു. ഒടുവിൽ ഇന്നലെ രാവിലെ കനത്ത മഴയിൽ വീടിന് മുന്നിൽ ചാക്ക് വിരിച്ച് കുത്തിയിപ്പുതുടങ്ങി. ഉച്ചയോടെ അത് റോഡരികിലേക്ക് മാറി. ഇതോടെയാണ് നാട്ടുകാർ വിവരം മറിഞ്ഞത്.

സംഭവമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും എത്തി ഫിലോമിനയുമായി സംസാരിച്ചു. പ്രശ്‌നം ഗുരുതരമാണെന്ന് മനസിലാക്കിയതോടെ മൂത്തമകൻ ജോർജ് വന്ന് അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും അറിയിച്ചു. എന്നാൽ, താൻ അവിടെ എത്തിയാൽ ഇളയ മകനും ഭാര്യയും തന്നെ കൊല്ലുമെന്നാണ് ഫിലോമിന പറയുന്നത്. ഒടുവിൽ ചേരാനല്ലൂർ എഎസ്ഐ. ബാബുവിന്റെ നേതൃത്വത്തിലെത്തി ഫിലോമിനയെ സ്‌റ്റേഷനിലേക്കു മാറ്റി.

പിന്നാലെ ജോർജിനെ സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തി അമ്മയെ കൂടെവിട്ടു. ഇനിയുള്ള കാലം അമ്മയ്ക്ക് സംരക്ഷണം നൽകണമെന്ന ഉറപ്പും പൊലീസ് വാങ്ങി. രണ്ടാമത്തെ മകൻ ജേക്കബ് വിദേശത്താണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP