Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

അട്ടപ്പാടിക്ക് രണ്ട് കോടി രൂപയുടെ അടിയന്തര സഹായം; ശിശു മരണം ഡിഐജി ശ്രീജിത്ത് അന്വേഷിക്കും; മന്ത്രിതല സംഘമെത്തുന്നതിന് തൊട്ടുമുമ്പ് ഇന്നും നവജാത ശിശു മരിച്ചു

അട്ടപ്പാടിക്ക് രണ്ട് കോടി രൂപയുടെ അടിയന്തര സഹായം; ശിശു മരണം ഡിഐജി ശ്രീജിത്ത് അന്വേഷിക്കും; മന്ത്രിതല സംഘമെത്തുന്നതിന് തൊട്ടുമുമ്പ് ഇന്നും നവജാത ശിശു മരിച്ചു

തിരുവനന്തപുരം: അട്ടപ്പാടിയിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ രണ്ട് കോടി രൂപയുടെ അടിയന്തരമായി അനുവദിക്കും. ആരോഗ്യ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനാണ് ഈ തുക ചെലവഴിക്കുക. അട്ടപ്പാടിയിൽ സന്ദർശനം നടത്തുന്ന മന്ത്രിതല സമിതിയാണ് തീരുമാനം എടുത്തത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐഎസ്എസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രിതല സമിതി അറിയിച്ചു.

മന്ത്രിതല സംഘത്തിൽ വി എസ്.ശിവകുമാർ, കെ.സി.ജോസഫ്, എം.കെ.മുനീർ, പി.കെ.ജയലക്ഷ്മി എന്നിവരാണുള്ളത്. തദ്ദേശവാസികളിൽ നിന്ന് മന്ത്രിതല സംഘം തെളിവെടുപ്പും നടത്തി. ദുരിതബാധിത മേഖലകൾ സന്ദർശിക്കുകയും ചെയ്തു. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടോ എന്നും പരിശോധിക്കും.

അതിനിടെ ശിശുമരണം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിഐജി ശ്രിജിത്തിനാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ച സാഹചര്യത്തിലാണ് ഇത്. അണക്കാട് ഊരിൽ ജടയൻവളർമതി ദമ്പതികളുടെ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞാണ് രാവിലെ മരിച്ചത്. തലച്ചോറിന്റെ അമിത വളർച്ചയാണ് മരണത്തിന് കാരണമായത്. അട്ടപ്പാടിയിൽ തുടർച്ചയായി ഉണ്ടാകുന്ന ശിശു മരണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിതലസംഘം സന്ദർശനം തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഊരിൽ തന്നെയാണ് പ്രസവം നടന്നത്. പിന്നീട് രോഗലക്ഷണങ്ങൾ കാണിച്ച കുഞ്ഞിനെ ആദ്യം കോട്ടത്തറയിലെ ട്രൈബൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തലച്ചോറിന്റെ അമിത വളർച്ചയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് സൂചന. പോഷകാഹാരക്കുറവാണ് ശിശുക്കളുടെ മരണകാരണമെന്നാണ് വിലയിരുത്തൽ.

അട്ടപ്പാടിക്കാരുടെ ഭക്ഷണ കാര്യങ്ങൾ, ഓരോ പ്രശ്‌നത്തിലും സർക്കാരെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായുണ്ടോയെന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അട്ടപ്പാടി സന്ദർശിക്കുന്ന മന്ത്രിതല സംഘത്തിനു പുറമെ മറ്റൊരു സംഘവും അട്ടപ്പാടിയിലെത്തും.

ഇരു സംഘങ്ങളുടെയും അവലോകനം പൂർത്തിയായ ശേഷം തയാറാക്കുന്ന വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മന്ത്രിസഭാ യോഗം അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതേസമയം അട്ടപ്പാടിയിലെ ശിശു മരണം തടയാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ് എംപി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP