Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നു; ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടു വലിക്കുന്നു: മന്ത്രി ആർ ബിന്ദു

സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നു; ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടു വലിക്കുന്നു: മന്ത്രി ആർ ബിന്ദു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണർ പുറകോട്ട് വലിക്കുകയാണെന്നും സർവ്വകലാശാലകളെ കാവിവൽക്കരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയ്ക്ക് നാലു പേരെ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. വ്യക്തിപരമായ ഇടപെടലുകൾ സർവകലാശാലകളിൽ ഗവർണർ നടത്തുന്നുവെന്നും സർവ്വകലാശാലകളിൽ അങ്ങനെ ഒരു സ്ഥാനം ഗവർണർക്കില്ലെന്നതിന്റെ തെളിവാണ് കോടതി വിധികളെന്നും മന്ത്രി വ്യക്തമാക്കി.

'കലാലയങ്ങളും വിദ്യാലയങ്ങളും മികച്ച റാങ്കിങ് നേടി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ നടത്തുന്ന പരിശ്രമങ്ങളെ പുറകോട്ട് വലിക്കുവാൻ കഴിയുന്ന തരത്തിലുള്ള ഇടപെടലുകളാണ് ചാൻസലറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നുള്ളത് തികച്ചും നിർഭാഗ്യകരമായ കാര്യമാണ്. നിയമസഭ ഒറ്റക്കെട്ടായി അംഗീകരിച്ച ബില്ലിൽ ഒപ്പുവെക്കാൻ അദ്ദേഹത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. നിഷേധനാത്മക സമീപനം സ്വീകരിക്കുകയും അനാവശ്യമായിട്ടുള്ള വ്യക്തിഗത ഇടപെടലുകൾ സർവകലാശാലയിൽ നടത്തുകയുമാണ് അദ്ദേഹം ചെയ്തത്', മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP