Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറി കൃത്യനിർവഹണം തടസപ്പെടുത്തി; വനംവകുപ്പിന്റെ പരാതിയിൽ യുവാവ് അറസ്റ്റിൽ

അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറി കൃത്യനിർവഹണം തടസപ്പെടുത്തി; വനംവകുപ്പിന്റെ പരാതിയിൽ യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറി കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ വനംവകുപ്പ് ജീവനക്കാരുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. അതിരപ്പിള്ളി സ്വദേശി റൂബിൻ ലാലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

വനമേഖലയിൽ വെച്ച് അപകടത്തിൽപ്പെട്ട് പന്നിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വനപാലകരും ഡോക്ടറും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ റൂബിൻലാൽ വനംവകുപ്പ് ഉദ്യോസ്ഥരോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. തുടർന്നാണ് റൂബിൻ ലാലിനെതിരെ വനംവകുപ്പ് ഉദ്യോസ്ഥർ പരാതി നൽകിയത്. വനത്തിൽ അതിക്രമിച്ച് കയറിയതിന് വനം വകുപ്പും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP