Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കും; എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ

വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കും; എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കും. വ്യാപക മഴ ലഭിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച രാത്രിയും ഇന്നലെയുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മികച്ച മഴ ലഭിച്ചു. വേനൽമഴയ്‌ക്കൊപ്പം പെട്ടെന്നുള്ള ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.

എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പല ഇടങ്ങളിലായി ഭേദപ്പെട്ട മഴ ലഭിച്ചു. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ കീരംപാറ (48.8 മില്ലിമീറ്റർ), പെരുമ്പാവൂർ (48), ഉടുമ്പന്നൂർ (48), കോഴിക്കോട് (46.4), തൊടുപുഴ (37.6), ഇടുക്കി (33.2), പിറവം (25.4) എന്നിവിടങ്ങളിൽ കൂടുതൽ മഴ ലഭിച്ചു. വടക്കൻ ജില്ലകളിലും മലയോര മേഖലയിലും വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ചേക്കും.

വേനൽമഴ പരക്കെ ലഭിക്കുന്നെങ്കിലും പകൽ സമയത്ത് കനത്ത ചൂട് തുടരുന്നു. ആലപ്പുഴ ജില്ലയിൽ ഇന്നലെയും ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വെയിൽ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വൈകുന്നേരങ്ങളിൽ മഴ ലഭിക്കുമെങ്കിലും പകൽ ഈ മാസം കൂടി ഉയർന്ന ചൂട് തുടരും. പ്രാദേശികമായി മാത്രം മഴ ലഭിക്കുന്നതാണ് താപനില ഉയർന്നു തന്നെ നിൽക്കാൻ കാരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP