Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഈ മാല എനിക്ക് തരോ..? അനുവാദം ചോദിച്ച ശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കള്ളൻ; ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്

ഈ മാല എനിക്ക് തരോ..? അനുവാദം ചോദിച്ച ശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കള്ളൻ; ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പിടികൂടി പൊലീസ്

സ്വന്തം ലേഖകൻ

കൊരട്ടി: പുലർച്ചെ ക്ഷേത്ര ദർശനത്തിനു പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച ശേഷം മാലമോഷ്ടിച്ച് കള്ളൻ. വയോധികയുടെ അരികിലെത്തി ഈ മാല എനിക്ക് തരോ..? എന്ന് ചോദിച്ച ശേഷം വയോധികയെ തള്ളിയിട്ട് മാലയുമായി കടക്കുക ആയിരുന്നു. വയോധികയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ മോഷ്ടാവിനെ പൊലീസ് പിടികൂടി.

കൂവക്കാട്ടുകുന്ന് സ്വദേശി കൈതാരൻ ജോഷിയാണ് (41) അറസ്റ്റിലായത്. 21നു മേലൂരിലാണു സംഭവം. മുരിങ്ങൂരിനടുത്തു വാഹന മെക്കാനിക് ജോലി ചെയ്യുന്നയാളാണു ജോഷി. പുലർച്ചെ ബൈക്കിൽ സഞ്ചരിച്ച് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി ഒറ്റയ്ക്കു പോകുന്ന വയോധികരായ സ്ത്രീകളെ ലക്ഷ്യമിട്ടു മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.

കൊടകരയിലെ സ്വകാര്യ സ്ഥാപനത്തിൽ മാല പണയം വച്ച ഇയാൾ പിറ്റേദിവസം അത് ജൂവലറിയിൽ വിൽപന നടത്തിയെന്നു പൊലീസിനെ അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്‌പി ആർ.അശോകൻ, കൊരട്ടി എസ്എച്ച്ഒ എൻ.എ.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

എസ്‌ഐമാരായ കെ.മുഹമ്മദ് ഷിഹാബ്, വി.ജി.സ്റ്റീഫൻ, സി.പി.ഷിബു, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ് , എഎസ്‌ഐമാരായ പി.എം.മൂസ, വി.യു.സിൽജോ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.യു.റെജി, എം.ജെ. ബിനു, ഷിജോ തോമസ്, പി.കെ.സജീഷ്‌കുമാർ, ജിബിൻ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP