Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

കഴിഞ്ഞ ദിവസം 15 പേരെ കടിച്ച നായ ഇന്നലെ ആറു പേരെ കൂടി കടിച്ചു; കടിയേറ്റ ഒരാളുടെ ചുണ്ട് രണ്ടായി പിളർന്നു

കഴിഞ്ഞ ദിവസം 15 പേരെ കടിച്ച നായ ഇന്നലെ ആറു പേരെ കൂടി കടിച്ചു; കടിയേറ്റ ഒരാളുടെ ചുണ്ട് രണ്ടായി പിളർന്നു

സ്വന്തം ലേഖകൻ

അടൂർ: നഗരത്തിൽ കഴിഞ്ഞ ദിവസം 15 പേരെ കടിച്ച നായ ഇന്നലെ ആറു പേരെ കൂടി കടിച്ചു പരുക്കേൽപ്പിച്ചു. ഇതിൽ ഒരാളുടെ ദേഹത്തേക്കു ചാടിക്കയറി ചുണ്ടിൽ കടിച്ചതിനെ തുടർന്നു ചുണ്ട് രണ്ടായി പിളർന്നു പോയി. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചുണ്ട് തുന്നിച്ചേർത്തു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് നായ ആറു പേരെ കടിച്ചത്.

പന്നിവിഴ സ്വദേശി ഡാനിയേലിന്റെ(68) ചുണ്ടിനാണു പരുക്കേറ്റത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു മുറിവേറ്റ ചുണ്ട് തുന്നിച്ചേർത്തു. പന്നിവിഴ സ്വദേശി ജോസഫ്, മുന്നാളം സ്വദേശികളായ കറുപ്പസ്വാമി(58), ബംഗാളി സ്വദേശി വീരേന്ദ്രനായിക് ,മിത്രപുരം സ്വദേശി സുഭാഷ്, തട്ട സ്വദേശി സുനിൽ എന്നിവർക്കും പരിക്കേറ്റു.

ഇവരും ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ആർഡി ഓഫിസിനു സമീപത്താണ് 4 പേരെ കടിച്ചത്. ഒരാളെ മിത്രപുരം ഭാഗത്തും ഒരാളെ ആനന്ദപ്പള്ളി ഭാഗത്തു വച്ചുമാണ് കടിച്ചത്. തിങ്കളാഴ്ച വൈകിട്ട് പന്നിവിഴ, മൂന്നാളം, മണക്കാല ഭാഗങ്ങളിൽ 15 പേരെ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഈ നായ തന്നെയാണ് ഇന്നലെയും 6 പേരെ കടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP