Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ചോറുണ്ണാൻ മടിച്ച് എൽ.കെ.ജിക്കാരി; സ്‌കൂൾ മുറ്റത്ത് ഓടി നടന്ന കുട്ടിയെ വാരിയൂട്ടി ടീച്ചറമ്മ

ചോറുണ്ണാൻ മടിച്ച് എൽ.കെ.ജിക്കാരി; സ്‌കൂൾ മുറ്റത്ത് ഓടി നടന്ന കുട്ടിയെ വാരിയൂട്ടി ടീച്ചറമ്മ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ചോറുണ്ണാൻ മടിച്ച് സ്‌കൂൾ ഗ്രൗണ്ടിൽ ഓടി നടന്നു കളിച്ച എൽകെജിക്കാരിയെ വാരിയൂട്ടി ടീച്ചറമ്മ. അതിരമ്പുഴ കാട്ടാത്തി ഗവ. ആർഎസ്ഡബ്ല്യു എൽപി സ്‌കൂൾ എൽകെജി വിഭാഗത്തിലെ സോളി ടീച്ചറാണ് ചോറുണ്ണാൻ മടിച്ച് ഓടി നടന്ന കുരുന്നിന് അമ്മയായി മാറിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. കഴിക്കാൻ കൂട്ടാക്കാതെ സ്‌കൂൾ മുറ്റത്തു കൂടി ഓടിനടന്ന കുട്ടിയെ പി.എം.സോളമ്മ എന്ന 'സോളി ടീച്ചർ' കയ്യോടെ പിടിച്ചു. തുടർന്നു മാവിൻചുവട്ടിലെ പടിയിൽ കയറ്റിനിർത്തി കഥകൾ പറഞ്ഞും കാക്കയേയും പൂച്ചയേയും കാണിച്ചും വിദ്യാർത്ഥിനിയെ ഊട്ടിത്തുടങ്ങി. ഇടയ്ക്ക് കുഞ്ഞിന്റെ ഓരോ ചോദ്യത്തിനും ക്ഷമയോടെ ഉത്തരം പറഞ്ഞു. കുട്ടി കഴിച്ചു കഴിയുവോളം കഥപറച്ചിൽ തുടർന്നു. കൊണ്ടുവന്ന മുഴുവൻ ഭക്ഷണവും കഴിപ്പിച്ച് കുടിക്കാൻ വെള്ളവും നൽകിയാണു ടീച്ചർ കുഞ്ഞിനെ നിലത്തിറക്കിയത്. സന്തോഷത്തോടെ കുട്ടി കളിക്കാനായി ഓടി

സ്‌കൂളിലെത്തിയ മറ്റൊരു കുട്ടിയുടെ മാതാവാണ് ഈ സ്‌നേഹനിമിഷങ്ങൾ മൊബൈലിൽ പകർത്തിയത്. 'ഒരു ടീച്ചറമ്മയുടെ സ്‌നേഹം' എന്ന തലക്കെട്ടോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP