Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അംബേദ്കർ സാംസ്‌കാരിക വേദിയുടെ പ്രതിഷേധം ഫലിച്ചു; ജാതി വ്യവസ്ഥ ഒഴിവാക്കി ശബരിമല ദർഘാസ് പരസ്യം

അംബേദ്കർ സാംസ്‌കാരിക വേദിയുടെ പ്രതിഷേധം ഫലിച്ചു; ജാതി വ്യവസ്ഥ ഒഴിവാക്കി ശബരിമല ദർഘാസ് പരസ്യം

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: ശബരിമലയിൽ മണ്ഡലം - മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് ഉണ്ണിയപ്പം, വെള്ള നിവേദ്യം, ശർക്കര പായസം, പമ്പയിൽ അവിൽ പ്രസാദം തുടങ്ങിയവ തയ്യാറാക്കി ഏൽപ്പിക്കുന്നതിന് ഇക്കൊല്ലം ദേവസ്വം നൽകിയ ടെൻഡർ പരസ്യത്തിൽനിന്ന് സമുദായ നിബന്ധന ഒഴിവാക്കി. 'മലയാള ബ്രാഹ്മണരെ'ക്കൊണ്ട് ഇവ തയ്യാറാക്കണമെന്ന് മുൻകാലങ്ങളിൽ പരസ്യങ്ങളിൽ നിഷ്‌കർഷിച്ചിരുന്നു.

പ്രത്യേക സമുദായത്തിലുള്ളവർക്കു മാത്രം അവസരം നൽകുന്ന പരസ്യം ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതും അയിത്താചരണത്തിന് തുല്യവുമാണെന്ന് ആരോപിച്ച് അംബേദ്കർ സാംസ്‌കാരിക വേദി പ്രസിഡന്റ് ശിവൻ കദളി മുൻപ് സംസ്ഥാന സർക്കാരിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. പരസ്യത്തിൽ ജാതി വിവേചനം പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഫുൾബെഞ്ച് 2001-ൽ തന്നെ വിധിച്ചതാണെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദേവസ്വം നൽകിയ പരസ്യത്തിൽ ജാതി നിബന്ധന ഒഴിവാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP