Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കോവിഡ് മരണം: നഷ്ടപരിഹാരം രണ്ടു ദിവസത്തിനകം നൽകും; 36,000 അപേക്ഷകർ

കോവിഡ് മരണം: നഷ്ടപരിഹാരം രണ്ടു ദിവസത്തിനകം നൽകും; 36,000 അപേക്ഷകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം രണ്ടു ദിവസത്തിനകം കൊടുത്തു തീർക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. അപേക്ഷ നൽകിയ 36000 പേർക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. 50000 രൂപവീതമാണ് ധനസഹായം.

അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നൽകാനാണ് ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയത്.

എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ സോഫ്റ്റ് വെയർ പരിഷ്‌കരിക്കാനും നിർദ്ദേശം നല്കിയിട്ടുണ്ട്. കോവിഡ് നഷ്ടപരിഹാര വിതരണം വൈകുന്നതിൽ സുപ്രീംകോടതി വിമർശനമുന്നയിച്ചിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായുള്ള സഹായ വിതരണവും പുരോഗമിക്കുന്നു. 3794 കുട്ടികളെ സഹായത്തിനർഹരായി കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ തയ്യാറാക്കിയ ബാൽസ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്.

ജില്ലാ കളക്ടർ മുഖേന കുട്ടികളുടെ വെരിഫിക്കേഷൻ നടത്തി പി.എം.കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം നൽകുക. ജില്ലാ കളക്ടർമാർ 101 കുട്ടികളുടെ വേരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP