Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്.. നഷ്ടപരിഹാരം കിട്ടണം'; പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി വെള്ളരിക്കുണ്ടിലെ കർഷകൻ; തലപുകച്ച് മന്ത്രി; പരിശോധിച്ചു വേണ്ടതു ചെയ്യാമെന്ന് പറഞ്ഞ് തലയൂരി അഹമ്മദ് ദേവർകോവിൽ

'പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്.. നഷ്ടപരിഹാരം കിട്ടണം'; പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി വെള്ളരിക്കുണ്ടിലെ കർഷകൻ; തലപുകച്ച് മന്ത്രി; പരിശോധിച്ചു വേണ്ടതു ചെയ്യാമെന്ന് പറഞ്ഞ് തലയൂരി അഹമ്മദ് ദേവർകോവിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ മന്ത്രിക്ക് മുന്നിൽ. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിനു മുന്നിലാണ് കർഷകന്റെ പരാതി എത്തിയത്. 'പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം ' എന്നായിരുന്നു കെ.വി.ജോർജിന്റെ നിലപാട്. നഷ്ടപരിഹാരം തേടി ഒരു വർഷമായി അലയുകയാണ് ജോർജ്.

വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലും കളക്ടറും സബ്കളക്ടറുമുൾപ്പെടെ വട്ടം കറക്കുന്ന പരാതിയായി ഇത് മാറി. അവസാനം പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നുമാത്രമായിരുന്നു ഉറപ്പ്.

കഴിഞ്ഞ വർഷം ജൂണിലാണ് ജോർജിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥി എത്തുന്നത്. കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങി. വിവരമറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ കൊണ്ടുപോയി വനത്തിൽവിട്ടു. കോഴികൾ മുഴുവൻ നഷ്ടപ്പെട്ടതോടെ ജോർജ് പ്രതിസന്ധിയിലായി. അതോടെ പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോർജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു.

പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ ത്തുടർന്നാണ് അദാലത്തിൽ മന്ത്രിയെ കാണാനെത്തിയത്. അദാലത്തിൽ എത്തി അഹമ്മദ് ദേവർകോവിലിനേയും കളക്ടറേയും സബ്കളക്ടറേയും കണ്ട് കാര്യം അവതരിപ്പിച്ചു. കർഷകന്റെ ആവശ്യം കേട്ട് ന്യായമാണെന്ന് മന്ത്രിക്ക് തോന്നിയെങ്കിലും എന്തു ചെയ്യണമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഒരു ഒഴുക്കൻ മറുപടി നൽകി തടിയെടുക്കുകയായിരുന്നു മന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP