Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

മൂലമറ്റം വൈദ്യുതി നിലയം: വാർഷിക അറ്റകുറ്റപ്പണി മാർച്ചു വരെ നീണ്ടേക്കാം

മൂലമറ്റം വൈദ്യുതി നിലയം: വാർഷിക അറ്റകുറ്റപ്പണി മാർച്ചു വരെ നീണ്ടേക്കാം

മറുനാടൻ ഡെസ്‌ക്‌

മൂലമറ്റം: മൂലമറ്റം നിലയത്തിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി മാർച്ചുവരെ നീളാൻ സാധ്യത. ജൂൺ മുതൽ ഡിസംബർവരെയുള്ള ആറു മാസക്കാലയളവിൽ പൂർത്തീകരിക്കേണ്ട വാർഷിക അറ്റകുറ്റപ്പണിയാണ് സാങ്കേതിക കാരണങ്ങളാൽ നീളുന്നത്.

കൽക്കരി ക്ഷാമം മൂലം പുറംവൈദ്യുതിയിൽ കുറവ് നേരിട്ടതിനെത്തുടർന്നും ഇടുക്കി ഡാമിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നും വൈദ്യുതി ഉൽപാദനം പരമാവധിയിൽ എത്തിക്കാൻ ആറ് ജനറേറ്ററും പ്രവർത്തിപ്പിക്കേണ്ടി വന്നതിനാലാണ് വാർഷിക അറ്റകുറ്റപ്പണി യഥാസമയം പൂർത്തിയാക്കാൻ കഴിയാതെ വന്നത്.

കൂടാതെ മൂന്നാം നമ്പർ ജനറേറ്റർ പണി പൂർത്തീകരിക്കാൻ താമസം നേരിടുകയും ചെയ്തു. 1, 3, 4, 6 നമ്പർ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണിയാണ് നിലവിൽ പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണി ഈ മാസം 11ന് പൂർത്തീകരിക്കും. അവശേഷിക്കുന്ന അഞ്ചാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ഫെബ്രുവരി 14ന് ആരംഭിച്ച് മാർച്ച് ആദ്യവാരത്തോടെ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നിലയം ജീവനക്കാർ.

വൈദ്യുതി പ്രതിസന്ധി ഉണ്ടാകാൻ സാധ്യതയില്ലാത്ത ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറു മാസങ്ങളിൽ ഓരോ ജനറേറ്റർ വീതം ഓരോ മാസം എന്ന നിലയിൽ അറ്റകുറ്റപ്പണിക്ക് എടുക്കുകയാണ് പതിവ്. 780 മെഗാവാട്ടാണ് മൂലമറ്റം നിലയത്തിലെ പരമാവധി വൈദ്യുതി ഉൽപാദനം.130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററാണ് നിലയത്തിലുള്ളത്.

ഞായറാഴ്ച സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 75.05 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 56.93 ദശലക്ഷം യൂനിറ്റ് പുറംവൈദ്യുതിയും 18.09 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉൽപാദനവുമാണ്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഞായറാഴ്ച രാവിലെവരെ 7.23 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP