Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ജീവാപായമില്ലാതെ രക്ഷപെട്ടത് അത്ഭുതരകമായി; അപകടമുണ്ടായത് ജയ്പുർ-ഇറ്റാവ മിഷനുകളിൽ അജപാലന സന്ദർശനത്തിനെത്തിയപ്പോൾ; മാർ പെരുന്തോട്ടത്തിന് നെറ്റിയിൽ മുറിവേറ്റെന്നും വിവരം

ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ജീവാപായമില്ലാതെ രക്ഷപെട്ടത് അത്ഭുതരകമായി; അപകടമുണ്ടായത് ജയ്പുർ-ഇറ്റാവ മിഷനുകളിൽ അജപാലന സന്ദർശനത്തിനെത്തിയപ്പോൾ; മാർ പെരുന്തോട്ടത്തിന് നെറ്റിയിൽ മുറിവേറ്റെന്നും വിവരം

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: കത്തോലിക്കാ സഭ ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. രാജസ്ഥാനിലെ ജയ്പൂരിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. മാർ പെരുന്തോട്ടം സഞ്ചരിച്ച കാർ റോഡിൽ നിറുത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. അദ്ദേഹത്തിന് നെറ്റിയിൽ മുറിവേറ്റെന്നും പിന്നാലെ ചികിത്സ തേടിയെന്നുമാണ് വിവരം.

ജയ്പുർ-ഇറ്റാവ മിഷനുകളിൽ ഔദ്യോഗിക അജപാലന സന്ദർശനത്തിനെത്തിയതായിരുന്നു മാർ ജോസഫ് പെരുന്തോട്ടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. പെരുന്തോട്ടത്തിനൊപ്പം കാറിലുണ്ടായിരുന്ന ഫാ.സെബാസ്റ്റ്യൻ ശൗര്യമാക്കൽ, ഫാ.വിൽസൺ എന്നിവർക്കും നിസാര പരുക്കേറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP