Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല; കടകൾ അടഞ്ഞ് കിടക്കും; ദേശിയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ: 25 തൊഴിലാഴി യൂണിയനുകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകും

കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല; കടകൾ അടഞ്ഞ് കിടക്കും; ദേശിയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ: 25 തൊഴിലാഴി യൂണിയനുകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചൊവ്വാഴ്ച അർദ്ധരാത്രി തുടങ്ങുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകും. ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പങ്കെടുക്കും.സർക്കാർ ഓഫിസുകൾ പ്രവർത്തിക്കില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഓടില്ലെന്നും വ്യാപാരികൾ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സിഐ.ടി.യു അവകാശപ്പെട്ടു. ചൊവ്വാഴ്ച അർധരാത്രി മുതൽ ബുധനാഴ്ച അർധരാത്രി വരെയാണ് തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക്.

ബി.എം.എസ്. ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ. ജീവനക്കാരുടെയും സംഘടനകൾ ചേർന്നാണ് പണിമുടക്ക് ആഹ്വാനംചെയ്തത്. ബി.എം.എസ് പണിമുടക്കിനെ എതിർക്കാത്ത സാഹചര്യത്തിൽ ഫലത്തിൽ തൊഴിൽമേഖലയാകെ സ്തംഭിക്കുമെന്ന് മറ്റ് യൂണിയനുകൾ പറയുന്നു. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. കർഷകരും കർഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹർത്താലിന് ആഹ്വാനംചെയ്തിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. അവശ്യസർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർത്ഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.

25 യൂണിയനുകളാണ് പണിമുടക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല. ജീവനക്കാരുടെ സംഘടനകളും പണിമുടക്കുന്നതിനാൽ സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വ്യാപാരികൾ സ്വമേധയാ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും സിഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.

ബാങ്ക് ജീവനക്കാരുടെ സംഘടനകളും പണിമുടക്കും. ബാങ്ക് ഓഫിസർമാരുടെ ഏറ്റവും വലിയ സംഘടനയായ ഓഫിസേഴ്‌സ് കോൺഫെഡറേഷൻ പണിമുടക്കിൽ പങ്കെടുക്കില്ലെങ്കിലും ക്ലറിക്കൽ ജോലികളിൽ നിന്ന് വിട്ടു നിൽക്കും. ഇതോടെ പുതുതലമുറ ബാങ്കുകൾ ഒഴികെയുള്ള ബാങ്കുകളും പ്രവർത്തിക്കില്ലെന്ന സ്ഥിതിയാണ്. പെട്രോൾ പമ്പുകളിൽ പണിമുടക്കില്ലെങ്കിലും ജീവനക്കാർക്ക് ജോലിക്കെത്താൻ സാധിക്കാത്ത സ്ഥിതിയാണെങ്കിൽ അടച്ചിടേണ്ടിവരുമെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.

വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധാനംചെയ്ത് എളമരം കരീം, ആർ. ചന്ദ്രശേഖരൻ, ഉദയഭാനു, അഹമ്മദ്കുട്ടി ഉണ്ണികുളം, സോണിയാ ജോർജ്, ബാബു ദിവാകരൻ, വി.ആർ. പ്രതാപൻ, വി. ശിവൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP