Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ കമ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; മുൻവൈരാഗ്യം തീർക്കാൻ രണ്ടുപേരെ കുത്തിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ

സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ കമ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; മുൻവൈരാഗ്യം തീർക്കാൻ രണ്ടുപേരെ  കുത്തിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ കമ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻശ്രമം. മുൻവൈരാഗ്യം വെച്ച് രണ്ടുപേരെ കുത്തിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ മാട്ടറക്കലിലാണ് രണ്ടുപേരെ കുത്തിപ്പരിക്കേൽപിച്ചയാളെ അറസ്റ്റുചെയ്തത്. അരക്കുപറമ്പ് മാട്ടറക്കൽ നെല്ലിപ്പറമ്പിൽ വീട്ടിൽ പ്രസാദ്(32)നെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ടാണ് അരക്കുപറമ്പ് അമ്പലക്കുന്ന് മൂത്തേടത്ത് സുധീഷ്(22), സുഹൃത്ത് മൂത്തേടത്ത് വിപിൻ(23) എന്നിവർക്ക് കുത്തേറ്റത്. സുധീഷ് ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. സിഐ. ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിൽ കരിങ്കല്ലത്താണിയിൽ നിന്നാണ് വെള്ളിയാഴ്ച പ്രതിയെ പിടികൂടിയത്.

ബുധനാഴ്ച രാവിലെ സുധീഷ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ മാട്ടറക്കൽ കള്ളുഷാപ്പിന് സമീപം മുൻവൈരാഗ്യം വെച്ച് പ്രതി കമ്പികൊണ്ട് സുധീഷിനെ മർദിച്ചിരുന്നതായി പരാതിയിൽ പറയുന്നു. രാത്രി 11-ഓടെ പ്രതി സുഹൃത്തുക്കളുമായി നെല്ലിപ്പറമ്പിലെത്തി സംസാരിക്കുന്നതിനിടയിലാണ് സുധീഷിന് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു. സുധീഷിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് വിപിന് കുത്തേറ്റത്.

എഎസ്ഐ. സുകുമാരൻ, സീനിയർ സി.പി.ഒ. ഫൈസൽ കപ്പൂർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കേസിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി തെളിവെടുക്കാനും കൊലപാതക ശ്രമത്തിനുപയോഗിച്ച ആയുധംകണ്ടെത്താനും പ്രതിയെ കസ്റ്റഡിയിൽവിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്നു പൊലീസ് പറഞ്ഞു.

അതോടൊപ്പം കേസ് പ്രാഥമികാന്വേഷണത്തിലായതിനാലും കേസിൽ കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കാനുള്ളതിനാലും പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുള്ളതിനാലും പ്രതി ജാമ്യത്തിലിറങ്ങയാൽ ഒളിവിൽപോകുന്നതിനും നാട്ടുകാരാത സാക്ഷികളെ ഭീഷണിപ്പെടുത്തിയോ, സ്വാധീനിച്ചോ കേസിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനും ദുർബലപ്പെടുത്തുന്നതിനും സാധ്യതയുണെ്എടന്നും ചൂണ്ടിക്കാട്ടിയാണ് 24മുതൽ 14ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ്, അറസ്റ്റ് മെമ്മേ, ഇൻസ്‌പെക്ഷൻ മെമോ, അറസ്റ്റ് ഇന്റിമേഷൻ എന്നിവ സഹിതം എന്നിവ സഹിതമാണ് കോടതിയിൽ സി.പി.ഒമാരുടെ നേതൃത്വത്തിൽ പ്രതിയെ ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP