Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ആർഎസ്എസിന്റെ നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്; യോജിച്ച പ്രക്ഷോഭം സംഘപരിവാറിനെതിരെ നടപ്പിലാക്കണം; ആർ.എസ്.എസ് അഴിച്ചുവിടുന്നത് ഹിറ്റലറുടെ വാക്കുകളും നയങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : കേരളത്തിൽ പൗരത്വ രജിസ്റ്ററോ പൗരത്വ ഭേദഗതി നിയമമോ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള എനുമറേഷൻ നടപടികളോടും സംസ്ഥാനം സഹകരിക്കില്ല. മതാധിഷ്ടിത നിലപാടാണ് ആർഎസ്എസ് സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർ ആർ എസ് എസുകാരുടെ ശത്രുക്കളാണ് എന്നാണ് ആർഎസ്എസ് പറയുന്നത്. ഇതൊക്കെ ഹിറ്റ്‌ലറുടെ വാക്കുകളും നയങ്ങളുമാണ്.

ആർഎസ്എസിനെതിരെ ഇതിനെതിരെ യോജിച്ച പ്രതികരണമാണ് ഉണ്ടാക്കേണ്ടത്. എന്നാൽ ഇവിടെ ചിലർക്ക് യോജിച്ചുള്ള പ്രക്ഷോഭം പിടിക്കാതെ വന്നിട്ടുണ്ട് . രാജ്യത്ത് ഇന്നുള്ളതിനേക്കാൾ കൂടുതൽ പ്രക്ഷോഭം ആർ എസ് എസിനെതിരെ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP