Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

ആറ്റിങ്ങൽ കാരിക്കുഴിയിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്; മരണമടഞ്ഞത് എൽഎൽബി വിദ്യാർത്ഥിനി

ആറ്റിങ്ങൽ കാരിക്കുഴിയിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്; മരണമടഞ്ഞത് എൽഎൽബി വിദ്യാർത്ഥിനി

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: കോരാണി കാരിക്കുഴിയിൽ വാഹനാപകടം. പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. നിരവധി പേർക്ക് പരിക്ക്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. രണ്ട് പൊലീസുകാരാണ് ജീപ്പിൽ ഉണ്ടായിരുന്നത് .

കാറിലുണ്ടായിരുന്ന 4 പേരിൽ ഒരാളാണ് മരിച്ചു.കോരാണി ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പൊലീസ് ജീപ്പ് കാരിക്കുഴിയിൽ വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയിരുന്നു. സജാദ്, രാജി, അനന്യ ,(21) അൻജിത്ത് (25)എന്നിവർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. അനന്യ ആണ് മരിച്ചത് എൽഎൽബി വിദ്യാർത്ഥിനി ആണ്. പെണ്ണുകാണൽ ചടങ്ങിന് പോയിട്ട് തിരിച്ചു വീട്ടിലേക്കു പോവുകയായിരുന്നു. ആൻജിത്ത് ബാംഗ്ലൂരിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP