Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കോഴിക്കോട്ട് കെട്ടിട നിർമ്മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു; അപകടമുണ്ടായത് ലിഫ്റ്റ് സ്ഥാപിക്കാൻ കുഴിച്ച കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണ്  

കോഴിക്കോട്ട് കെട്ടിട നിർമ്മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു; അപകടമുണ്ടായത് ലിഫ്റ്റ് സ്ഥാപിക്കാൻ കുഴിച്ച കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണ്   

കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പിൽ കെട്ടിട നിർമ്മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശി കിസ്മത്ത്, ഹരിയാന സ്വദേശി ജബ്ബാർ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. എട്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇവരെ രക്ഷപെടുത്താൻ ഓടിയെത്തിയ ഏതാനും തൊഴിലാളികളും മണ്ണിനടിയിലായി.

അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നടന്ന മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് തൊഴിലാളികളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. കിസ്മത്ത് അടക്കമുള്ള തൊഴിലാളികളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ജബ്ബാറിന്റെ മൃതദേഹം മണ്ണിനടിയിൽനിന്ന് കണ്ടെത്തിയത്.

കെട്ടിട നിർമ്മാണം നടന്ന സ്ഥലത്ത് നിയമ ലംഘനങ്ങൾ അധികൃതർ കണ്ടെത്തിയിട്ടുണ്. ഇതേത്തുടർന്ന് കെട്ടിടം ഉടമയ്ക്കും കരാറുകാരനും എതിരെ പൊലീസ് കേസെടുത്തു. കെട്ടിട നിർമ്മാണം നടക്കുന്ന മറ്റുസ്ഥലങ്ങളിലും വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം മഴ പെയ്തതിനാൽ കെട്ടിട നിർമ്മാണ സ്ഥലത്തുനിന്ന് മണ്ണുനീക്കുന്നത് അപകടത്തിന് ഇടവരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി തൊഴിലാളികൾ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP