Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202402Sunday

രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പതിനഞ്ചു വയസുകാരനെ ആശുപത്രിയിൽ എത്തിച്ച അച്ഛനമ്മമാർ അറിഞ്ഞത് ഞെട്ടിക്കുന്ന ലൈംഗിക പീഡന വിവരം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കാമം തീർക്കാൻ ഉപയോഗിച്ചത് ഇരുപത്തിയൊന്നുകാരിയായ യുവതി; ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിൽ യുവതിക്കെതിരെ പോക്‌സോ കേസെടുത്തു പൊലീസ്; പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ യുവതികളെ പീഡിപ്പിക്കുന്ന യുവതികളുടെ എണ്ണം കേരളത്തിലും കൂടുന്നു

രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പതിനഞ്ചു വയസുകാരനെ ആശുപത്രിയിൽ എത്തിച്ച അച്ഛനമ്മമാർ അറിഞ്ഞത് ഞെട്ടിക്കുന്ന ലൈംഗിക പീഡന വിവരം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കാമം തീർക്കാൻ ഉപയോഗിച്ചത് ഇരുപത്തിയൊന്നുകാരിയായ യുവതി; ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിൽ യുവതിക്കെതിരെ പോക്‌സോ കേസെടുത്തു പൊലീസ്; പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ യുവതികളെ പീഡിപ്പിക്കുന്ന യുവതികളുടെ എണ്ണം കേരളത്തിലും കൂടുന്നു

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വർദ്ധനവാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ആൺകുട്ടികളും സുരക്ഷിതരല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നു. അടുത്തിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ യുവതികൾ പീഡിപ്പിക്കുന്ന സംഭവവും കേരളത്തിൽ വർദ്ധിച്ചു വരുന്നുണ്ട്. അടുത്തിടെ കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഇപ്പോൾ. മൂന്നാറിലും ആൺകുട്ടിയെ ലൈംഗികമായി ഉപയോഗപ്പെടുത്തിയതിന് പൊലീസ് കേസെടുത്തത് ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെയാണ്.

മുന്നാർ പൊലീസാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്. തമിഴ്‌നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് യുവാവിനെ ലൈംഗികമായി ദുരുപയോഗം ചെയ്തത് എന്നാണ് ആരോപണം. ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെയാണ് ബന്ധുവായ യുവതി പീഡിപ്പിച്ചത്.

തമിഴ്‌നാട്ടിൽനിന്ന് ഒരാഴ്ച മുൻപാണ് യുവതി ആൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസം രഹസ്യഭാഗത്തും വേദന കലശലായി. ഇതോടെ അച്ഛനമ്മമാരോട് കുട്ടി വിവരം പറഞ്ഞു. ഇരുവരും ചിത്തിരപുരത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തന്നെ യുവതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ആൺകുട്ടി ഡോക്ടറോട് പറഞ്ഞത്. ഇതേ തുടർന്ന് ഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

അടുത്തിടെ കൊച്ചിക്കു പിന്നാലെ കോഴിക്കോടും ഒൻപതു വയസുകാരനെ പീഡിപ്പിച്ച യുവതി അറസ്റ്റിലായിരുന്നു. കോഴിക്കോട് തേഞ്ഞിപ്പാലത്ത് ഒമ്പതു വയസുകാരനെ പീഡിപ്പിച്ചത് 36കാരിയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് ആണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകരെ ഡോക്ടർ വിവരമറിയിച്ചു. കുട്ടിയുടെ മൊഴി പ്രകാരം പരാതി തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയുമായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരേ പൊലീസ് കേസെടുത്തത്.

ഒരു വർഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വെളിപ്പെടുത്തൽ. പുറത്തുവന്നത്. കുട്ടിയുടെ വീടിനോട് ചേർന്നുള്ള തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. വിവരം പുറത്തറിഞ്ഞതോടെ ഇരുവീട്ടുകാരും തമ്മിൽ വലിയ വഴക്കുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP