Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ഇന്ത്യയിൽ വി ടാൻസ്ഫർ നിരോധിച്ചു; സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം

ഇന്ത്യയിൽ വി ടാൻസ്ഫർ നിരോധിച്ചു; സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം

സ്വന്തം ലേഖകൻ

മുംബൈ: ഇന്ത്യയിൽ വി ടാൻസ്ഫർ നിരോധിച്ചു. സുരക്ഷാ പ്രശ്നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം. 2 ജിബി വരെയുള്ള ഫയലുകൾ അയക്കാൻ സാധിക്കുന്ന വെബ് ബെയിസ്ഡ് ട്രാൻസ്ഫർ സൈറ്റാണ് വി ട്രാൻസ്ഫർ. വി ട്രാൻസ്ഫർ പ്രീമിയം ഉള്ളവർക്ക് 2 ജിബിയിലും വലിയ ഫയലുകൾ സെൻഡ് ചെയ്യാൻ സാധിക്കും. സാധാരണക്കാരായവർക്ക് ഏറെ സഹായകരമായ സംവിധാനമായിരുന്നു വീ ട്രാൻസ്ഫർ. ഈ സംവിധാനത്തിനാണ് അന്ത്യമായിരിക്കുന്നത്. മുംബൈ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മെയ് 18നാണ് ടെലിക്കോം മന്ത്രാലയം ഇത് സംബന്ധിച്ച ആദ്യ നോട്ടിസ് ഇന്റർനെറ്റഅ സർവീസ് പ്രൊവൈഡേഴ്സിന് അയക്കുന്നത്. ആദ്യം രണ്ട് നിശ്ചിത യുആർഎലിന് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ വി ട്രാൻസ്ഫർ വെബ്സൈറ്റിന് മൊത്തമായി നിരോധനം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ വി ട്രാൻസ്ഫർ ഒരു മെസഞ്ചർ സർവീസ് മാത്രമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നാം അയക്കുന്ന ഡേറ്റകൾ, ഫയലുകൾ എന്നിവ അവർക്ക് ലഭിക്കില്ല.

ലോക്ക്ഡൗൺ കാലത്ത് നിരവധി പേരാണ് വി ട്രാൻസ്ഫർ സേവനം ഉപയോഗിച്ചത്. എന്നാൽ ഇതിലൂടെ പോൺ ക്ലിപ്പുകളും മറ്റഅ സെൻസിറ്റീവ് ഡേറ്റകളും കൈമാറാൻ സാധിക്കും. ഇതും വി ട്രാൻസ്ഫർ നിരോധിക്കാനുള്ള കാരണമായി ടെലിക്കോം മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP