Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

അമിത് ഷാക്കെതിരായ ആരോപണം; ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; റാഞ്ചി കോടതിയിൽ ഹാജരാകണം

അമിത് ഷാക്കെതിരായ ആരോപണം; ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; റാഞ്ചി കോടതിയിൽ ഹാജരാകണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി മുൻ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിന് ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് റാഞ്ചി വിചാരണ കോടതി സമൻസ് അയച്ചു. ബിജെപി അനുഭാവി നവീൻ ഝാ റാഞ്ചി സിവിൽ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമൻസ്. സമൻസ് തീയതി ഇതുവരെ അറിയാനില്ലെന്നും എന്നാൽ ജൂൺ 4ന് വോട്ട് എണ്ണൽ കഴിഞ്ഞാകുമെന്നും രാഹുലിന്റെ നിയമോപദേശകൻ പറഞ്ഞു.

2018 മാർച്ച് 18 ന് ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതിയായി മുദ്രകുത്തി ബിജെപിക്കെതിരെ രാഹുൽ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് നവീൻ ഝാ കേസ് കൊടുത്തത്. തനിക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ റാഞ്ചി വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന നടപടികൾ റദ്ദാക്കണമെന്ന രാഹുലിന്റെ ഹരജി ഈ വർഷം ഫെബ്രുവരിയിൽ ഝാർഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു.

ബിജെപി നേതൃത്വം അധികാരത്തിന്റെ ലഹരിയിൽ കള്ളം പറയുന്നവരാണെന്നും കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടയാളെ പ്രവർത്തകർ ബിജെപിയുടെ പ്രസിഡന്റായി അംഗീകരിക്കുമെന്നും എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ജനങ്ങൾ ഒരിക്കലും ഇത്തരം പ്രവണതകൾ അംഗീകരിക്കില്ലെന്നുമാണ് രാഹുൽ പ്രസംഗിചതെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP