Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; കോളേജുകളിൽ പരിശോധന തുടരുന്നു

രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; കോളേജുകളിൽ പരിശോധന തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിലെ കോളേജുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി ഉയർന്നതോടെ പരിശോധന തുടരുകയാണ്. ലേഡി ശ്രീറാം കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ് എന്നിവിടങ്ങളിലാണ് ഭീഷണി. അഗ്‌നിശമനസേനയും പൊലീസും കോളേജുകളിൽ എത്തി. സ്ഥലത്ത് പരിശോധന നടക്കുകയാണ്. ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. നേരത്തെ ഡൽഹി വിമാനത്താളത്തിലും, ആശുപത്രികളിലും, സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു.

തുടരെ തുടരെ ഉണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശത്തിൽ ആശങ്കയിലാണ് ഡൽഹി. ദിവസങ്ങളായി പലയിടങ്ങളിലായി തുടരുന്ന ബോംബ് ഭീഷണി വലിയ തോതിലുള്ള ആശങ്കയാണ് ജനങ്ങൾക്കിടയിലും സൃഷ്ടിക്കുന്നത്. നേരത്തെ നിരവധി ആശുപത്രികൾക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.

സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്‌ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇക്കഴിഞ്ഞ ഒന്നിന് ഇത്തരത്തിൽ ഡൽഹിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി വന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

രാജ്യതലസ്ഥാനത്തെ നൂറിലേറെ സ്‌കൂളുകൾക്ക് നേരെയായിരുന്നു ഭീഷണി. എന്നാൽ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ഇതിന് ശേഷം ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ബോംബ് ഭീഷണി സന്ദേശം വന്നു. ഇവിടെയും സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി വന്നത്. ഇതിന് ശേഷം വീണ്ടും ഡൽഹിയിൽ ഭീഷണി വന്നു. വിമാനത്താവളത്തിനും ഭീഷണിയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP