Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ഐഎസ് റിക്രൂട്ട്‌മെന്റ്; ദക്ഷിണേന്ത്യയിലെ പ്രധാന പ്രചാരകൻ സുഫ്രി ജവഹർ അറസ്റ്റിൽ

ഐഎസ് റിക്രൂട്ട്‌മെന്റ്; ദക്ഷിണേന്ത്യയിലെ പ്രധാന പ്രചാരകൻ സുഫ്രി ജവഹർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇന്ത്യയിലെ പ്രധാന പ്രചാരകരിൽ ഒരാളായ സുഫ്രി ജവഹർ ദമൂദി അറസ്റ്റിൽ. ദക്ഷിണേന്ത്യൻ പ്രചാരണ ചുമതല വഹിക്കുന്ന ഉത്തര കന്നഡ സ്വദേശിയായ ഇയാളെ ഇന്നലെ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) കർണാടക പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

വിവിധ സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഐഎസിലേക്ക് ആളുകളെ ചേർക്കുകയും ചെയ്യുന്നയാളാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഫ്ഗാൻ-പാക് മേഖലയിലെ ഐഎസ് കേന്ദ്രങ്ങളുടെ നിർദേശ പ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ഇയാളിൽ നിന്നു ഒട്ടേറെ മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്കുകൾ, മെമ്മറി കാർഡുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.

2016ൽ അറസ്റ്റിലായി തടവിൽ കഴിയുന്ന അദ്നൻ ഹസ്സൻ ദമൂദിയുടെ സഹോദരനാണ് ഇന്നലെ അറസ്റ്റിലായ സുഫ്രി. കേരള ഐഎസ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ മലപ്പുറത്തെ മുഹമ്മദ് അമീൻ (അബു യഹിയ) എന്നയാളുമായി സുഫ്രി അടുത്ത ബന്ധം പുലർത്തിയതായി കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. മംഗളൂരു, ബെംഗളൂരു, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ബുധനാഴ്ച പരിശോധന നടത്തി 4 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP