Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

പ്രണയബന്ധത്തെ എതിർത്തതു കൊടുംപകയായി; വനിതാ കോൺസ്റ്റബിളായ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി പതിനഞ്ചുകാരിയായ മകളും കാമുകനും; അമ്മയെ മകൾ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; ഭർത്താവ് വന്നപ്പോൾ കണ്ടത് ബോധരഹിതയായ ഭാര്യയെ; ഞെട്ടിക്കുന്ന സംഭവത്തിൽ നടുങ്ങി ഗ്രാമം

മറുനാടൻ ഡെസ്‌ക്‌

ഗസ്സിയാബാദ്: പ്രണയബന്ധത്തെ എതിർത്ത അമ്മയെ 15കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഡൽഹിയിൽ വനിതാ ഹെഡ് കോൺസ്റ്റബിളായ ശശി മാലയാണ് മരിച്ചത്. ഗസ്സിയാബാദിലെ ബ്രിജ് വിഹാർ കോളനിയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

ശശി മാലയെ കഴുത്ത് ഞെരിച്ചാണ് മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. ബിഹാറിൽ പോയിരുന്ന ഭർത്താവ് തിരികെ വന്നപ്പോഴാണ് ഭാര്യയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷക്കാനായില്ല. സംഭവത്തിൽ ശശി മാലയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംശയം തോന്നിയ പൊലീസ് മകളെ ചോദ്യം ചെയ്തത്തോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. കാമുകനെ കാണരുതെന്ന് നിർബന്ധം പിടിച്ചതിനെ തുടർന്നാണ് അമ്മയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് മകൾ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥയുടെ മകളെയും കാമുകനെയും കസ്റ്റഡിൽ എടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP