Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

വ്യാജ വാർത്ത നൽകുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ; ആദ്യ തവണ ആറു മാസത്തേക്ക് അക്രഡിറ്റേഷൻ റദ്ദാക്കും; രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ഒരുവർഷത്തേക്കും മൂന്നാം തവണ സ്ഥിരമായും റദ്ദാക്കും

വ്യാജ വാർത്ത നൽകുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ; ആദ്യ തവണ ആറു മാസത്തേക്ക് അക്രഡിറ്റേഷൻ റദ്ദാക്കും; രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ഒരുവർഷത്തേക്കും മൂന്നാം തവണ സ്ഥിരമായും റദ്ദാക്കും

ന്യൂഡൽഹി: വ്യാജ വാർത്ത നൽകുന്ന മാധ്യമ പ്രാവർത്തകർക്കെതിരെ കർശന നിലപാടുമായി കേന്ദ്രസർക്കാർ. ഇത്തരത്തിൽ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ സ്ഥിരമായി റദ്ദാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന്‌തെളിഞ്ഞാൽ ആദ്യമായാണെങ്കിൽ ആറുമാസത്തേക്ക് അക്രഡിറ്റേഷൻ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ഒരുവർഷത്തേക്കും മൂന്നാം തവണയാണെങ്കിൽ സ്ഥിരമായും അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന്‌വാർത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

വലിയ ഭീഷണിയുയർത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാർത്തകൾ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷനാണ് എന്നെന്നേത്തേക്കുമായി റദ്ദാക്കുകയെന്ന് സർക്കാർ അറിയിച്ചു. വാജ്യവാർത്തകളെ കുറിച്ചുള്ള പരാതി പത്രങ്ങളെ സംബന്ധിച്ചാണെങ്കിൽ പ്രസ്‌കൗൺസിൽ ഓഫ്ഇന്ത്യയും ഇലക്‌ട്രോണിക്മാധ്യമങ്ങളെ സംബന്ധിച്ചാണ്പരാതിയെങ്കിൽ ന്യൂസ്‌ബ്രോഡ്കാസ്‌റ്റേഴ്‌സ്അസോസിയേഷനും പരിശോധിക്കും.

15 ദിവസത്തിനുള്ളിൽ പരാതി പരിശാധിച്ച്‌വാർത്തകൾ വ്യാജമാണോ അല്ലയോ എന്ന്ഈ ഏജൻസികൾ തീരുമാനമെടുക്കണം. പരാതി രജിസ്റ്റർ ചെയ്യുന്ന നിമിഷം മുതൽ വ്യാജ വാർത്താ പ്രചരിപ്പിച്ചുവെന്ന ആരോപണവിധേയന്റെ അക്രഡിറ്റേഷൻ, വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ സസ്പന്റെ്‌ചെയ്യുമെന്നും നിയമത്തിൽ പറയുന്നു.

പ്രസ്ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ കമ്മിറ്റിയിൽ പ്രസ്‌കൗൺസിൽ ഓഫ്ഇന്ത്യയുടെയും ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് അസോസിയേഷന്റെയും പ്രതിനിധികളും ഉണ്ടാകും. അക്രഡിറ്റേഷൻ അപേക്ഷ നൽകിയ മാധ്യമപ്രവർത്തകർ മാധ്യമ ധർമം പാലിക്കുന്നവരാണോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമേ അക്രഡിറ്റേഷൻ അനുവദിക്കുകയുള്ളൂവെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP