Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

സിബിഐ ഞങ്ങളുടെ നിയന്ത്രണത്തിലല്ല; ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ കേന്ദ്രത്തിന്റെ മറുപടി

സിബിഐ ഞങ്ങളുടെ നിയന്ത്രണത്തിലല്ല; ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ കേന്ദ്രത്തിന്റെ മറുപടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സിബിഐ കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിൽ അല്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ അന്വേഷണങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലാണ് മറുപടി. ഹരജിയിൽ പ്രാഥമിക എതിർപ്പ് കേന്ദ്രം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കേസുകളിൽ ഫെഡറൽ ഏജൻസികൾക്ക് നൽകിയ അനുമതി പിൻവലിച്ചിട്ടും സിബിഐ, എഫ്.ഐ.ആർ ഫയൽ ചെയ്യുകയും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്‌തെന്ന് ഉന്നയിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരമാണ് കേന്ദ്രത്തിനെതിരെ പശ്ചിമ ബംഗാൾ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേന്ദ്രവും ഒന്നോ ഒന്നിലധികം സംസ്ഥാനവും തമ്മിലുള്ള തർക്കത്തിൽ സുപ്രീം കോടതിയുടെ യഥാർഥ അധികാരപരിധി വിശദീകരിക്കുന്നതാണ് ആർട്ടിക്കിൾ 131.

ആർട്ടിക്കിൾ 131 ഭരണഘടനയിലെ പവിത്രമായ ഭാഗമാണെന്നും അത് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കേസുകൾ രജിസ്റ്റർ ചെയ്തത് യൂനിയൻ ഓഫ് ഇന്ത്യയല്ലെന്നും സിബിഐ ആണെന്നും മേത്ത പറഞ്ഞു. ഈ വിഷയത്തിൽ വാദം കേൾക്കൽ തുടരുകയാണ്. ജസ്റ്റിസ് ബി.ആർ. ഗവായും സന്ദീപ് മേത്തയും ഉൾപ്പെടുന്ന ബെഞ്ചാണ് വാദം കേൾക്കുന്നത്.

2018 നവംബർ 16 ന് പശ്ചിമ ബംഗാൾ സർക്കാർ സിബിഐക്ക് സംസ്ഥാനത്ത് റെയിഡുകൾ നടത്തുവാനുള്ള പൊതു സമ്മതം പിൻ വലിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP