Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കോവിഡ് വാക്‌സിനേഷൻ; എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും പണം നൽകി വാക്‌സിൻ സ്വീകരിക്കണം; ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം നൽകാൻ ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകി പാർട്ടി നേതൃത്വം

കോവിഡ് വാക്‌സിനേഷൻ; എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും പണം നൽകി വാക്‌സിൻ സ്വീകരിക്കണം; ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം നൽകാൻ ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകി പാർട്ടി നേതൃത്വം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ അർഹരായ എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് പാർട്ടി നേതൃത്വം. വാക്സിൻ സ്വീകരിക്കുന്നതിന് ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനാണ് ജനപ്രതിനിധികളോട് വാക്സിനേഷന് വിധേയരാവാൻ പാർട്ടി ആവശ്യപ്പട്ടിരിക്കുന്നത്.

എംപിമാരും എംഎൽഎമാരും പണം നൽകി വാക്സിൻ സ്വീകരിക്കണമെന്നും അവരവരുടെ മണ്ഡലങ്ങളിൽ തന്നെ വാക്സിൻ സ്വീകരിക്കണമെന്നും ബിജെപി നിർദേശിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് വാക്സിൻ നൽകുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ വാക്സിന് 250 രൂപയാണ് നിരക്ക്.

രണ്ടാംഘട്ട വാക്സിൻ വിതരണത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയവർ വാക്സിൻ സ്വീകരിച്ചിരുന്നു. താൻ ഇന്ന് വാക്‌സിനായി രജിസ്റ്റർ ചെയ്യുമെന്നും നാളെ വാക്‌സിൻ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു.

കോവിഡ് വാക്‌സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയത് വ്യക്തമായ സന്ദേശമാണെന്ന് ഹർഷവർധൻ നേരത്തെ പറഞ്ഞു. ഭാരത് ബയോടെക് നിർമ്മിച്ച കോവാക്‌സിൻ പ്രധാനമന്ത്രി സ്വീകരിച്ചതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. 60 വയസ്സിനു മുകളിലുള്ളവരും 45വയസ്സിനു മുകളിലുള്ള രോഗബാധിതരുമായ എല്ലാവരും വക്‌സിൻ സ്വീകരിക്കണമെന്നും ഹർഷവർധൻ ആഹ്വാനംചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP