Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

വിവാഹം കഴിച്ചു വഞ്ചിച്ചുവെന്ന കന്നഡ നടിയുടെ പരാതി; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ അറസ്റ്റ് വാറണ്ട്

വിവാഹം കഴിച്ചു വഞ്ചിച്ചുവെന്ന കന്നഡ നടിയുടെ പരാതി; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകനെതിരെ അറസ്റ്റ് വാറണ്ട്

ബാംഗ്ലൂർ: വിവാഹം കഴിച്ചു വഞ്ചിച്ചുവെന്ന കന്നഡ നടി മൈത്രേയയുടെ പരാതിയിൽ കേന്ദ്ര റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെ മകൻ കാർത്തിക് ഗൗഡയ്‌ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നിരവധി തവണ ആർടി നഗർ ാലീസ് നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കാർത്തികിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നടപടി.

മൈത്രേയയുടെ പരാതിയിൽ മാനഭംഗത്തിനും വഞ്ചനാ കുറ്റത്തിനും കേസെടുത്തതിനെ തുടർന്നാണ് കാർത്തികിന് ചോദ്യം ചെയ്യുന്നതിനായി പൊലീസ് നോട്ടീസ് അയച്ചത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അയച്ച ഒരു നോട്ടീസിലും കാർത്തിക് ഹാജരായിരുന്നില്ല. പരാതിയിൽ മെട്രോ പൊളിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ മൈത്രേയ നേരിട്ട് മൊഴി നൽകിയിരുന്നു. ചോദ്യം ചെയ്യുന്നതിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് സമൻസ് അയച്ചതിന് പിന്നാലെയായിരുന്നു കാർത്തിക് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

മറ്റൊരു പെൺകുട്ടിയുമായി കാർത്തികിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് താൻ കാർത്തികിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് മോഡലും നടിയുമായ മൈത്രേയ ഗൗഡ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബലാത്സംഗം, വഞ്ചന കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്. പരാതിപ്പെടുന്നതിന് മുമ്പ് യുവതി പ്രാദേശിക ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് സംഭവം വിവരിച്ചിരുന്നു. ഒരു സുഹൃത്ത് മുഖേനയാണ് കാർത്തികിനെ പരിചയപ്പെട്ടതെന്ന് അവർ പറയുന്നു. തങ്ങളുടെ വിവാഹം വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാമെന്നും കാർത്തിക് പറഞ്ഞിരുന്നതായി യുവതി പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP