Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ന്യൂസിലാന്റിലെ കൊറോണാ പേടിപ്പിച്ചില്ലെങ്കിലും ഭൂമി കുലുക്കം പേടിപ്പിച്ചു; രാജ്യത്ത് ഇന്നും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; ചികിത്സയിൽ ഇനി വെറും 27 പേർ മാത്രം

ന്യൂസിലാന്റിലെ കൊറോണാ പേടിപ്പിച്ചില്ലെങ്കിലും ഭൂമി കുലുക്കം പേടിപ്പിച്ചു; രാജ്യത്ത് ഇന്നും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല; ചികിത്സയിൽ ഇനി വെറും 27 പേർ മാത്രം

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ബാധിച്ച് പുതിയ കേസുകളൊന്നും ഇന്നും ന്യൂസിലാന്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1504 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 1456 പേർ രോഗ മുക്തി നേടുകയും 27 പേർ ചികിത്സയിൽ തുടരുകയുമാണ്. 21 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നും ന്യൂസിലാന്റിലെ കൊറോണ ഭയപ്പെടുത്തിയില്ലെങ്കിലും പേടിപ്പിച്ചത് ഭൂമികുലുക്കമാണ്.

ന്യൂസിലാന്റിന്റെ തലസ്ഥാനമായ വെല്ലിങ്ടണിലാണ് ഭൂചലനമുണ്ടായത്. വില്ലിങ്ടണിലും സമീപ പ്രദേശങ്ങളിലുമായി റിക്ടർ സ്‌കെയിലിൽ 5.8 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഈ സമയം, പ്രധാനമന്ത്രി ജസീന്ദ അർഡേൺ ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകുകയായിരുന്നു. വീഡിയോ കോൺഫറൻസ് വഴി അവതാരകനോട് സംസാരിക്കവെയാണ് ഭൂചലനമുണ്ടായത്.

ലൈവ് ടിവി ഷോ ആയിരുന്നതിനാൽ പതിനായിരക്കണക്കിന് പേരാണ് ഇത് കണ്ടത്. താൻ സുരക്ഷിതയാണെന്നും അഭിമുഖം തുടരാമെന്നും പ്രധാനമന്ത്രി അവതാരകനോട് പറഞ്ഞു. തുടർന്ന് അഭിമുഖം സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുപറ്റിയിട്ടില്ലെന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ജസീന്ദ പിന്നീട് ചേർന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP