Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

സർക്കാർ ശമ്പളം നൽകിയിട്ടും ലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടമായി; മൂന്നിലൊന്ന് സ്ഥാപനങ്ങളും ജോലിക്കാരെ പിരിച്ചു വിടും; ബ്രിട്ടനിൽ ആഞ്ഞു വീശുന്ന പ്രതിസന്ധിയിൽ മലയാളികളും വീഴുമോ?

സർക്കാർ ശമ്പളം നൽകിയിട്ടും ലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടമായി; മൂന്നിലൊന്ന് സ്ഥാപനങ്ങളും ജോലിക്കാരെ പിരിച്ചു വിടും; ബ്രിട്ടനിൽ ആഞ്ഞു വീശുന്ന പ്രതിസന്ധിയിൽ മലയാളികളും വീഴുമോ?

സ്വന്തം ലേഖകൻ

ബ്രിട്ടണിൽ ബോറിസ് ജോൺസൺ വർക്ക് ഫ്രം ഹോം നയത്തെ പിന്തള്ളി കൂടുതൽ ആളുകളെ ഓഫീസുകളിലേക്ക് അയക്കാൻ തുടങ്ങുമ്പോൾ മൂന്നിലൊന്ന് സ്ഥാപനങ്ങളും ജോലിക്കാരെ വെട്ടിക്കുറക്കുവാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ രൂപം കണ്ടുതുടങ്ങുമ്പോൾ 1980 ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടമാകും ഉണ്ടാകാൻ പോവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.ബ്രിട്ടനിൽ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന മലയാളികളേയും ഈ പ്രതിസന്ധി വിപരീതമായി ബാധിക്കുമോ എന്ന ഭയവും നിലനിൽക്കുന്നു.

സർക്കാർ നിർദ്ദേശപ്രകാരം ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും വീടുകളിൽ ഇരുന്ന ജോലി ചെയ്യുന്ന സാഹചര്യത്തിൽലോക്ക്ഡൗണിന് ശേഷം തുറന്ന ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും മറ്റും വേണ്ടത്ര ഉപഭോക്താക്കൾ വരുന്നില്ല. അതുകൊണ്ടു തന്നെ പരമാവധി ബ്രിട്ടീഷുകാരെ ഓഫീസുകളിലെത്തിക്കുവാനുള്ള ഒരു മാർഗരേഖ വെള്ളിയാഴ്‌ച്ച ബോറിസ് ജോൺസൺ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. ചില്ലറ വില്പന ശാലകളിലും ഹോസ്പിറ്റാലിറ്റി മേഖലയിലും ഒരു ഉണർവ്വുണ്ടാക്കാൻ ഇത് അത്യാവശ്യമാണ്.

നിലവിൽ ഏകദേശം 10 ലക്ഷ സ്ഥാപനങ്ങളാണ് ജോബ് റിട്ടൻഷൻ പദ്ധതിപ്രകാരം സർക്കാർ സഹായം തേടുന്നത്. 9.4 ദശലക്ഷം ജോലിക്കാർക്കാണ് സർക്കാർ ഇപ്പോൾ വേതനം നൽകുന്നതും. എന്നാൽ ഈയിടെ ബ്രിട്ടീഷ് ചേമ്പർ ഓഫ് കോമ്മേഴ്സ്, 7,400 ബിസിനസ്സ് സ്ഥാപനങ്ങളിൽ നടത്തിയ സർവ്വേയിൽ വ്യക്തമായത് പത്തിൽ മൂന്ന് സ്ഥാപനങ്ങളും അവരുടെ ജോലിക്കാരുടെ എണ്ണം കുറയ്ക്കാൻ ആലോചിക്കുന്നു എന്നാണ്. ഫർലോ പദ്ധതി തീരുന്ന ഒക്ടോബർ മുതൽ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനാണ് ഇവർ ശ്രമിക്കുന്നത്.

പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ജോലിസാധ്യത തീരെ കുറവാണെന്നും ഓരൊ പത്ത് പേരിലും നാല് പേർക്ക് വീതം അടുത്ത മൂന്ന് മാസത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുവാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രിട്ടീഷ് ചേമ്പർ ഓഫ് കോമേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം മെയ്‌ മാസത്തിൽ ഏകദേശം 2,10,000 പേർക്ക് തൊഴിൽ നഷ്ടമായെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിൽ പറയുന്നു. 1980 ന് ശേഷമുള്ള ഏറ്റവും ഭീകരമായ തൊഴിൽ നഷ്ടമാണിത്.

അതുപോലെ പുതിയ തസ്തികകളിലേക്കുള്ള നിയമനവും കുറഞ്ഞിട്ടുണ്ട്. വെറും 25% ശതമാനം സ്ഥാപനങ്ങൾ മാത്രമാണ് പുതിയ നിയമനങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. ഇത് വ്യാപകമായ തൊഴിലില്ലായ്മക്ക് വഴിതെളിക്കും എന്ന ആശങ്കയുണർത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP