Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കുവൈറ്റ് വയനാട് അസോസിയേഷൻ വാർഷികം ആഘോഷിച്ചു; മുബാറക്ക് കാമ്പ്രത്ത് പ്രസിഡന്റായി പുതിയ ഭരണസമിതി

കുവൈറ്റ് വയനാട് അസോസിയേഷൻ വാർഷികം ആഘോഷിച്ചു; മുബാറക്ക് കാമ്പ്രത്ത് പ്രസിഡന്റായി പുതിയ ഭരണസമിതി

ർണാഭമായ കലാപരിപാടികളോടെ ഏപ്രിൽ 5 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ കുവൈറ്റ് വയനാട് അസോസിയേഷന്റെ (KWA) നാലാം വാർഷികം സംഘടിപ്പിച്ചു. വയനാട്ടിൽ വിദ്യാകിരൺ , ഡയാലിസിസ് യൂണിറ്റ് , പ്രളയണന്തര സഹായം എന്നിവയടക്കം അടക്കം വിവിധ സേവനങ്ങൾ നടത്തി വരുന്ന സംഘടന ഇനിയും കുവൈത്തിലുള്ള വയനാട്ടുകാരെ ഒരുമിപ്പിക്കാനും അവർക്കുള്ള അവശ്യ സേവനങ്ങൾക്ക് മുൻതൂക്കം നൽകാനും പരിശ്രമിക്കും എന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അധ്യക്ഷൻ റെജി ചിറയത്ത് അറിയിച്ചു. സെക്രട്ടറി ജിനേഷ് ജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോമോൻ ജോളി നന്ദി പ്രകാശിപ്പിച്ചു. അംഗങ്ങളുടെ കലാവിരുന്നിനൊപ്പം വിസ്മയയുടെ ഗാനമേളയും അംഗങ്ങൾക്കുള്ള സമ്മാന നറുക്കെടുപ്പും അരങ്ങേറി.

പൊതുയോഗാനന്തരം ഓഡിറ്റർ ഷറഫുദ്ദിൻ പ്രസീഡിങ് ഓഫിസർ ആയി നിന്നുകൊണ്ട് 2019-2020 വർഷത്തേക്കുള്ള പുതിയ കമ്മറ്റി തിരഞ്ഞെടുപ്പും നടന്നു. ഭരണസമിതിയിലേക്ക് പ്രസിഡണ്ട് ആയി മുബാറക്ക് കാമ്പ്രത്ത്, ജനറൽ സെക്രട്ടറി-ജസ്റ്റിൻ ജോസ്, ട്രഷറർ -ഗ്രേസി ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് - T P സലിം , ചാരിറ്റി കൺവീനർ - Mrs മിനി കൃഷ്ണ , Jt. സെക്രട്ടറി - അനീഷ് ആന്റണി , ജോയിന്റ് ട്രഷറർ - ശ്രീ ഷിജി ജോസഫ് , ആർട്‌സ് കൺവീനർ -സുരേന്ദ്രൻ , സ്പോർട്സ് കൺവീനർ - ശ്രീ സുകുമാരൻ , മീഡിയ കൺവീനർ - ജോജോ ചാക്കോ, വനിതാവേദി കൺവീനർ - ടോംസി ജോൺ , വനിതാവേദി സെക്രട്ടറി - മറിയം ബീബി , സോൺ 1 കൺവീനർ - അസൈനാർ PS , സോൺ 1 സെക്രട്ടറി - ഷിജോയ് സെബാസ്റ്റ്യൻ,സോൺ 2 കൺവീനർ - സിബി എള്ളിൽ ,സോൺ 2 സെക്രട്ടറി - ലിബിൻ സെബാസ്റ്റ്യൻ എന്നിവരാണ് മാറ്റ് ഭാരവാഹികൾ . ഓഡിറ്റർ ആയി ജോമോൻ ജോസ് തിരഞ്ഞെടുക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP