Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മക്കളെ കേൾക്കാതിരിക്കാൻ വയ്യ; ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു; തീരുമാനം മക്കളുടെയും കുടുംബത്തിന്റെയും ഇടപെടലിനെത്തുടർന്ന്

മക്കളെ കേൾക്കാതിരിക്കാൻ വയ്യ; ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു; തീരുമാനം മക്കളുടെയും കുടുംബത്തിന്റെയും ഇടപെടലിനെത്തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സെലിബ്രിറ്റികളുടെ വേർപിരിയൽ ചർച്ചയാകുമ്പോഴും പരിഞ്ഞ താരദമ്പതികളുടെ വർഷങ്ങൾക്ക് ശേഷമുള്ള കൂടിച്ചേരലിന് സമീപകാലത്ത് തമിഴ് സിനിമാലോകം സാക്ഷിയായിട്ടുണ്ട്.അത്തരം കാഴ്‌ച്ചയിലേക്ക് ഇതാ വീണ്ടും മറ്റൊരു കൂടിച്ചേരൽ കൂടി.സൂപ്പർ സ്റ്റാർ ധനുഷും പങ്കാളി ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നു.

മക്കളെ കേൾക്കാതിരിക്കാൻ വയ്യെന്നും അതിനാൽ വീണ്ടും ഒന്നിക്കുന്നുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.ഒൻപത് മാസം മുമ്പ് വേർപിരിഞ്ഞ ധനുഷും ഐശ്വര്യയും വിവാഹമോചനം പിൻവലിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.

സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും 2004-ൽ ആണ് വിവാഹിതരായത്. രണ്ട് ആൺമക്കളുണ്ട്.ഐശ്വര്യയും ധനുഷും ഈ വർഷം ആദ്യമാണ് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പിന്നീട് ഇരുവരുടേയും കുടുംബങ്ങൾ ഇവരെ ഒന്നിപ്പിക്കാൻ ശ്രമം നടത്തിവരുന്നുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP