'ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ': വാടക ഗർഭപാത്രത്തെ കുറിച്ച് മലയാളി കേട്ടുതുടങ്ങും മുമ്പേ ധീരമായി വിഷയം പരീക്ഷിച്ച സിനിമ; 'ദശരഥം: അഭിനയ വിസ്മയത്തിന്റെ 33 വർഷങ്ങൾ': സഫീർ അഹമ്മദ് എഴുതുന്നു

സഫീർ അഹമ്മദ്
'ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമൊ' എന്ന് ചോദിച്ച്, ചിരിച്ച് കൊണ്ട് മലയാളികളെ കരയിപ്പിച്ച, മലയാളി മനസുകളുടെ നൊമ്പരമായ രാജീവ് മേനോൻ വന്നിട്ട് ഒക്ടോബർ പത്തൊമ്പതിന്, ഇന്നേയ്ക്ക് മുപ്പത്തിമൂന്ന് വർഷങ്ങൾ.. അതെ, ലോഹിതദാസ്-സിബിമലയിൽ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദശരഥം, മലയാളത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ സിനിമ, മലയാളികൾക്ക് അഭിമാനത്തോടെ ഇതാണ് ഞങ്ങളുടെ സിനിമ, ഇതാണ് ഞങ്ങളുടെ നടൻ എന്ന് ഉറക്കെ വിളിച്ച് പറയാവുന്ന സിനിമ റിലീസായിട്ട് ഇന്നേയ്ക്ക് മുപ്പത്തിമൂന്ന് വർഷങ്ങൾ..
അമ്മയുടെ സ്നേഹപരിലാളനകൾ ലഭിക്കാത്ത, സ്ത്രീകളെ വെറുക്കുന്ന, സ്നേഹബന്ധങ്ങളുടെ വില അറിയാത്ത, മുഴുക്കുടിയനായ, അതിസമ്പന്നനനായ, അരക്കിറുക്കൻ എന്ന് തോന്നിപ്പിക്കുന്ന രാജീവ് മേനോന്റെ അനാഥത്വത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും നൊമ്പരങ്ങളുടെയും കഥയാണ് ലോഹിതദാസിന്റെ ശക്തമായ തൂലികയിലൂടെ, സിബിമലയിലിന്റെ മികച്ച അവതരണത്തിലൂടെ മലയാളികൾ അനുഭവിച്ചത്..കാലത്തിന് മുമ്പേ പിറന്ന സിനിമയാണ് ശരിക്കും ദശരഥം എന്ന് പറയാം. കൃത്രിമ ബീജ സങ്കലനം/വാടകയ്ക്കൊരു ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾ കേട്ട് തുടങ്ങുന്നതിന് മുമ്പാണ് ഇത്തരം ഒരു അതിസങ്കീർണമായ വിഷയം സിബി മലയിലും ലോഹിതദാസും കൂടി മലയാള പേക്ഷകരുടെ മുന്നിൽ ലളിതമായി അവതരിപ്പിച്ചത് എന്നത് ആശ്ചര്യകരമായ കാര്യമാണ്. മലയാള സിനിമയിലെ ഏറ്റവും ധീരമായ പരീക്ഷണം എന്ന് വിശേഷിപ്പിക്കാവുന്ന ശ്രമങ്ങളിൽ മുൻനിരയിൽ ദശരഥം ഉണ്ടെന്ന് നിസംശയം പറയാം..
നാല്പത് വർഷത്തെ മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദശരഥത്തിലെ രാജീവ് മേനോൻ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ആദ്യത്തെ അഞ്ച് അതിഗംഭീര പ്രകടനങ്ങളിലൊന്ന്. മോഹൻലാലിലെ അതുല്യ പ്രതിഭയെ എത്ര സ്വാഭാവികതയോടെയാണ് സിബിമലയിലും ലോഹിതദാസും കൂടി അവതരിപ്പിച്ചിരിക്കുന്നത്. രാജീവ് എന്ന കഥാപാത്രത്തിന് മോഹൻലാൽ കൊടുത്ത ശരീരഭാഷ എടുത്ത് പറയേണ്ട ഒന്നാണ്. രാജീവിന്റെ നടത്തം, സംസാരം, ആംഗ്യ വിക്ഷേപങ്ങൾ ഒക്കെ എത്ര മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്, എന്തൊരു ആകർഷണീയതയാണ് അതിന്.
സിനിമയിൽ നടന്മാരുടെ അഭിനയിത്തിലെ ഒരു പ്രധാന പോരായ്മ ശ്രദ്ധിച്ചിട്ടുണ്ടോ? പേര് കേട്ട പല നടന്മാരുടെയും അഭിനയത്തിലെ പോരായ്മ വെളിവാകുന്നത് മദ്യപാന രംഗങ്ങളിൽ അല്ലെങ്കിൽ മദ്യപാനിയുടെ വേഷം കെട്ടിയാടുമ്പോഴാണ്..ആടിയാടി നില്ക്കുന്ന,നടക്കുന്ന, കുഴഞ്ഞ് കുഴഞ്ഞ് സംസാരിക്കുന്ന മദ്യപാനിയാണ് കാലാകാലങ്ങളായിട്ടുള്ള സിനിമയിലെ ടിപ്പിക്കൽ മദ്യപാനി, സിനിമയിലെ ക്ലീഷേകളിൽ ഒന്ന്..മഹാനടന്മാരെന്ന് പേര് കേട്ട പലരും പിൻതുടരുന്നതും മേല്പറഞ്ഞ രീതി ഒക്കെ തന്നെയാണ്. അവിടെയാണ് മോഹൻലാൽ എന്ന നടന്റെ ആക്റ്റിങ്ങ് ബ്രില്യൻസ് നമുക്ക് ബോധ്യമാകുന്നത്. പരമ്പരാഗത രീതികളെ, ക്ലീഷേകളെ ഒക്കെ ഒഴിവാക്കി എത്ര വശ്യമായിട്ടാണ്, അതിലേറെ എത്ര സ്വാഭാവികമായിട്ടാണ് മോഹൻലാൽ രാജീവ് മേനോൻ എന്ന മുഴുകുടിയൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ മോഹൻലാലിനോളം സ്വഭാവികമായി ഇത്തരം റോളുകൾ ചെയ്യുന്ന നടന്മാർ ഇല്ല എന്ന് തന്നെ പറയാം..
ദശരഥത്തിലെ ഏറ്റവും മികച്ച സീൻ ഏതെന്ന് ചോദിച്ചാൽ മിക്കവരും പറയുക ക്ലൈമാക്സ് രംഗം എന്നായിരിക്കും. എന്നാൽ ക്ലൈമാക്സ് രംഗത്തിന് ഒപ്പം നില്ക്കുന്ന ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ദശരഥം. 'തൊമ്മിയെ എനിക്ക് തരുമൊ' എന്ന് കറിയാച്ചനോട് രാജീവ് ചോദിക്കുന്നത് ദശരഥത്തിലെ വൈകാരികമായ, മനോഹരമായ ഒരു രംഗമാണ്. നെടുമുടി വേണുവും മോഹൻലാലും മൽസരിച്ച് അഭിനയിച്ച രംഗം. ബന്ധങ്ങളുടെ വില തനിക്കറിയില്ല എന്ന് കറിയാച്ചൻ എന്ന് പറയുമ്പൊൾ രാജീവിന്റെ ഒരു തലയാട്ടൽ ഉണ്ട്, കറിയാച്ചൻ പറഞ്ഞത് സങ്കടത്തോടെ, ചെറു ചിരിയോടെ ശരിയാണെന്ന് സമ്മതിച്ച് കൊണ്ടുള്ള ഭാവം, ഹൊ, അതിമനോഹരം എന്നേ വിശേഷിപ്പിക്കാൻ പറ്റു. ഗർഭപാത്രം വാടകയ്ക്ക് കിട്ടിയ കാര്യം ഡോക്ടർ ഹമീദ് രാജീവിനോട് പറയുമ്പോൾ രാജീവ് അക്ഷമയോടെ കേട്ടിരിക്കുന്നത്, അവസാനം ഡോക്ടർ പേര് പറയുമ്പൊ 'ആനി' എന്ന് രാജീവ് പറയുന്നത് മറ്റൊരു മനോഹര രംഗം.
ചന്ദ്രദാസുമായി ആദ്യമായി സംസാരിക്കുന്ന രംഗം, ആനിയെ ആദ്യമായി കാണുമ്പോൾ ഉള്ള രാജീവിന്റെ ഭാവം, തന്റെ വയറ്റിൽ അവൻ അനങ്ങി തുടങ്ങി, ലക്ഷണം കണ്ടിട്ട് ആൺകുട്ടിയാണെന്ന് ആനി പറയുമ്പോഴുള്ള രാജീവിന്റെ സന്തോഷവും ഒപ്പം ചെറിയ കണ്ണീരും ഉള്ള രംഗം, ലേബർ റൂമിന്റെ മുന്നിൽ നിന്ന് കുഞ്ഞിനെ കൈയിൽ വാങ്ങുന്ന രംഗത്തിലെ രാജീവിന്റെ സന്തോഷം, ആശുപത്രി മുറിയുടെ ജനലരികിൽ നിന്ന് ആനിയുടെ ചൂടേറ്റ് കിടക്കുന്ന തന്റെ കുഞ്ഞിനെ നോക്കി കാണുന്ന രംഗം, അത് കഴിഞ്ഞ് വീട്ടിലെത്തി അങ്കിളിനോട് താനും അമ്മയുടെ ചൂടേറ്റ് തന്റെ കുഞ്ഞ് ആനിയുടെ അടുത്ത് കിടന്നത് പോലെ കിടന്നിട്ടുണ്ടാകുമൊ എന്ന് രാജീവ് ചോദിക്കുന്ന രംഗം, കുഞ്ഞിന്റെ പാൽക്കുപ്പി രാജീവ് എടുത്ത് കുടിച്ച് നോക്കുന്ന രംഗം, ഒരിക്കൽ കൂടി ചോദിച്ചിരുന്നെങ്കിൽ കുഞ്ഞിനെ കിട്ടുമായിരുന്നു എന്ന് പിന്നീട് തോന്നാതിരിക്കാൻ ആനിയുടെ അടുത്ത് പോയി 'എന്റെ മോനെ എനിക്ക് തരൊ' എന്ന് ചോദിക്കുന്ന രംഗം..ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ. തിയേറ്ററിൽ ഇല്ലാതിരുന്ന, എന്നാൽ വീഡിയൊ കാസറ്റിൽ ഉണ്ടായിരുന്ന വളരെ രസകരമായ ഒരു രംഗമുണ്ട് ദശരഥത്തിൽ. ആശുപത്രിയിൽ രാജീവ് സെമൻ കളക്റ്റ് ചെയ്യാനായി പോകുന്ന രംഗം. ഇതെങ്ങനെയാണ് എടുക്കുന്നത് എന്ന് രാജീവ് നിഷ്കളങ്കമായി ഡോക്ടർ ഹമീദിനോട് ചോദിക്കുന്നതും 'പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാൻ തന്നെ പറഞ്ഞ് തരണോ' എന്ന് ഡോക്ടർ ഹമീദ് മറുപടി പറയുന്നതും ഒക്കെ വളരെ രസകരമായിട്ടാണ് സിബി മലയിൽ അവതരിപ്പിച്ചിരിക്കുന്നത്. സെമൻ കളക്റ്റ് ചെയ്ത് വന്നതിന് ശേഷം ഡോക്ടർ ഹമീദിനെ നോക്കി രാജീവിന്റെ ഒരു ചിരിയുണ്ട്, മലയാളികളെ വശീകരിച്ച മോഹൻലാൽ എന്ന നടന്റെ പ്രശസ്തമായ ആ ചമ്മൽ ചിരി. തിയേറ്ററിൽ ഈ രംഗം ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷകർ ചിരിച്ച് മറിയുമായിരുന്നു..
മാതൃത്വവും അതിന്റെ പവിത്രതയും മഹത്വവും വളരെ ശക്തമായിട്ടാണ് ലോഹിതദാസ് ആനി എന്ന കഥാപാത്രത്തിലൂടെ വരച്ചിട്ടിരിക്കുന്നത്. തന്റെ എല്ലാമെല്ലാമായ ചന്ദ്രദാസിന് വേണ്ടി പത്ത് മാസത്തെ ട്യൂമർ എന്ന് പറഞ്ഞ് കൊണ്ട് ഗർഭം ധരിക്കുന്ന ആനിയുടെ പതിയെ പതിയെ ഉള്ള മാറ്റമാണ് ദശരഥം സിനിമ നല്കുന്ന സന്ദേശം, ഒരമ്മയ്ക്ക് തന്റെ കുഞ്ഞ് കഴിഞ്ഞേ ഈ ലോകത്ത് മറ്റെന്തും ഉള്ളു എന്ന പൊതുവായ സന്ദേശം. ഒരു സ്ത്രീക്ക് ഏറ്റവും വലുത് തന്റെ ഭർത്താവാണൊ കുഞ്ഞാണൊ എന്ന് ചന്ദ്രദാസ് അമ്മയോട് ചോദിക്കുന്നുമുണ്ട് ഒരു രംഗത്തിൽ. ചന്ദ്രദാസ് എന്ന നിസഹായനായ ഭർത്താവായി മുരളിയും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു. രേഖ എന്ന നടിയുടെ ഏറ്റവും മികച്ച കഥാപാത്രം ദശരഥത്തിലേതായിരിക്കും..
ഹൃദയസ്പർശിയായ, വൈകാരികമായ ഒട്ടേറെ കഥാസന്ദർഭങ്ങളെ, അതിനാടകീയതിലേയ്ക്ക് വഴുതി പോകാതെ വളരെ സ്വഭാവികമായിട്ടാണ് സിബിമലയിൽ ദശരഥത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം രംഗങ്ങൾ അവതരിപ്പിക്കുന്നതിൽ സിബിമലയിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്. അദ്ദേഹത്തിന്റെ ആ കഴിവ് തനിയാവർത്തനം, കിരീടം, ഭരതം, സദയം, ചെങ്കോൽ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾ അനുഭവിച്ചറിഞ്ഞതുമാണ്..
സിബിമലയലിന്റെ സിനിമകളിൽ മോഹൻലാൽ എന്ന നടന്റെ നടനത്തിന്, ഭാവപ്പകർച്ചയ്ക്ക് ഒരു പ്രത്യേക ചാരുതയാണ് ഉണ്ടാകാറുള്ളത്. ഭൂരിഭാഗം സിനിമ പ്രേക്ഷകർക്കും അവാർഡ് ജൂറിക്കും ഒരു തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റൽ സീനുകളിൽ ശോഭിക്കുന്നവർ മാത്രമാണ് മികച്ച നടീനടന്മാർ എന്ന്. പ്രിയദർശന്റെ സിനിമകളിൽ തലക്കുത്തി മറിയുന്ന, സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ തമാശ കാണിക്കുന്ന, പിന്നെ ആക്ഷൻ മാത്രം ചെയ്യാൻ പറ്റുന്ന നടൻ എന്നായിരുന്നു കിരീടം വരുന്നത് വരെ മോഹൻലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന മുൻവിധി. കിരീടത്തിന് മുമ്പ് അമൃതംഗമയ, പാദമുദ്ര തുടങ്ങിയ സീരിയസ് സിനിമകളിൽ അത്യുജ്വല അഭിനയ പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനെ മികച്ച നടനായി അംഗീകരിക്കാൻ പൊതുവെ എന്തൊ ഒരു മടി ഉണ്ടായിരുന്നു അക്കാലത്ത്. പക്ഷെ കിരീടത്തിലെ പെർഫോമൻസിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന മുൻധാരണകളെ മോഹൻലാൽ തിരുത്തി വിമർശരകരുടെ വായ് അടപ്പിച്ചു. കിരീടത്തിലെ ഗംഭീര പ്രകടനം യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് അടിവരയിടുന്നതായിരുന്നു ദശരഥത്തിലെ മോഹൻലാലിന്റെ പ്രകടനം. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ഒരു മൽസരം നടത്തുകയാണെങ്കിൽ അതിന് മലയാള സിനിമയുടെ എൻട്രിയായി വേറെ സിനിമകൾ അയക്കേണ്ടതില്ല, കിരീടമൊ ദശരഥമൊ വരവേൽപ്പൊ അയച്ചാൽ മതി, മികച്ച നടന്മാരുടെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉറപ്പായും മോഹൻലാൽ ഉണ്ടാകും..
1989ലെ മികച്ച നടനുള്ള സംസ്ഥാന/ദേശീയ അവാർഡ് മത്സരത്തിൽ വരവേൽപ്പ്, കിരീടം, ദശരഥം തുടങ്ങിയ സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ അവസാന റൗണ്ട് വരെ മോഹൻലാൽ ഉണ്ടായിരുന്നു പക്ഷെ മോഹൻലാലിന്റെ പകരം വെയ്ക്കാനില്ലാത്ത ഈ മൂന്ന് ഗംഭീര അഭിനയ പ്രകടനങ്ങളെ മനപ്പൂർവ്വം അവഗണിച്ചു അന്നത്തെ ജൂറി. അവഗണിച്ചതിന്റെ പ്രായശ്ചിത്തം എന്ന പോലെ കിരീടത്തിലെ പ്രകടനം മാത്രം പരിഗണിച്ച് സ്പെഷ്യൽ ജൂറി അവാർഡ് കൊടുത്തു ദേശീയ അവാർഡ് ജൂറി.
1989 ഒക്ടോബർ 19ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും ആദ്യ ഷോ കണ്ടതാണ് ഞാൻ ദശരഥം. അന്നത്തെ ഒമ്പതാം ക്ലാസ്ക്കാരനായ എനിക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ദശരഥത്തിന്റെ പ്രമേയമെങ്കിലും ക്ലൈമാക്സിൽ രാജീവിന്റെ കരച്ചിൽ കണ്ട് സങ്കടത്തോടെയാണ് അന്ന് തിയേറ്ററിൽ നിന്നും ഞാൻ ഇറങ്ങിയത്. മൂന്ന് പ്രാവശ്യം മുഗൾ തിയേറ്ററിൽ നിന്ന് തന്നെ കണ്ടിട്ടുണ്ട് ദശരഥം. പിന്നീടിങ്ങോട്ട് എത്ര പ്രാവശ്യം ദശരഥം കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.
ദശരഥത്തെ കുറിച്ച് എഴുതുമ്പോൾ ആ മികച്ച ക്ലൈമാക്സിനെ കുറിച്ച് പരാമർശിച്ചില്ലെങ്കിൽ അതൊരിക്കലും പൂർണമാകില്ല. അത്രമാത്രം പ്രേക്ഷകരെ സ്വാധിനിച്ച, നൊമ്പരപ്പെടുത്തിയ ക്ലൈമാക്സായിരുന്നു ദശരഥത്തിന്റെത്. ആനിക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം കണ്ടാണ് രാജീവ് തന്റെ ഓർമ്മയിൽ പോലും ഇല്ലാത്ത അമ്മയെ പറ്റി മാഗിയോട് ചോദിക്കുന്നത് 'എല്ലാ അമ്മമാരും ആനിയെ പോലെയാണൊ' എന്ന്..ഒരു അമ്മയുടെ സ്നേഹം, ലാളന ഒക്കെ രാജീവ് എന്ന അനാഥൻ ചെറുപ്പം മുതലേ ആഗ്രഹിക്കുന്നുണ്ട്, ഒരിക്കലും ലഭിക്കുകയില്ല എന്ന യാഥാർത്ഥ്യം അറിഞ്ഞിരുന്നിട്ടും കൂടി ആ യാഥാർത്ഥ്യത്തിന്റെ അപകർഷകത മറച്ച് വെയ്ക്കാനായിരിക്കാം അയാൾ മദ്യത്തിൽ അഭയം പ്രാപിച്ചത്, അരക്കിറുക്കനായി ഒക്കെ അഭിനയിച്ചത്.. ആനിയിലെ അമ്മയെ കണ്ടതോട് കൂടി രാജീവ് വീണ്ടും ഒരമ്മയുടെ സ്നേഹം ആഗ്രഹിക്കുകയാണ്,അതായിരിക്കാം 'ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ' എന്ന് ചോദിക്കാൻ അയാളെ പ്രേരിപ്പിച്ചതും..താൻ വർഷങ്ങളായി കൊണ്ട് നടന്ന ദുഃഖം, വേദന, അനാഥത്വം ഒക്കെ ഇറക്കി വെച്ച സന്തോഷത്തിലായിരിക്കും മാഗിയോട് തന്നെ സ്നേഹിക്കാമൊ എന്ന് ചോദിച്ചതിന് ശേഷം രാജീവ് ചിരിച്ച് കൊണ്ട് കരഞ്ഞത്.
എത്ര മനോഹരമായിട്ടാണ്, അങ്ങേയറ്റം സ്വാഭാവികതയോടാണ് നാടകീയതയിലേക്ക് പോകാതെ മോഹൻലാൽ ഈ ക്ലൈമാക്സ് രംഗത്ത് പകർന്നാടിയിരിക്കുന്നത്. വിസ്മയം എന്ന പദത്തിന് മേലെ ഏതെങ്കിലും പദം ഉണ്ടെങ്കിൽ അത് ഉപയോഗിക്കേണ്ടി വരും മോഹൻലാലിന്റെ ഈ അത്യുജ്വല അഭിനയ മികവിനെ വിശേഷിപ്പിക്കാൻ. വിങ്ങുന്ന മനസോടെ പ്രേക്ഷകർ തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ അവരുടെ മനസിൽ രാജീവ് എന്ന കഥാപാത്രവും മോഹൻലാൽ എന്ന നടന്റെ അഭിനയ ചാരുതയും എന്നേന്നേക്കുമായി കുടിയേറിയിരുന്നു.
മേല്പറഞ്ഞ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചപ്പോൾ സിബിമലയിൽ എങ്ങനെയായിരിക്കും മോഹൻലാലിന് അത് വിശദീകരിച്ച് കൊടുത്തിട്ടുണ്ടാകുക, കൺവിൻസ് ചെയ്യിച്ചിട്ടുണ്ടാകുക? അറിയില്ല..എന്നെങ്കിലും സിബിമലയിലിനെ നേരിട്ട് കാണുമ്പോൾ ഞാൻ ചോദിക്കാൻ കരുതി വെച്ചിരിക്കുന്ന ചോദ്യമാണിത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ഓഡിഷനിൽ മോഹൻലാലിന് ഏറ്റവും കുറവ് മാർക്ക് കൊടുത്തത് സിബിമലയിൽ ആയിരുന്നു. പക്ഷെ ആ സിബിമലയിലാണ് പിൽക്കാലത്ത് മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച പെർഫോമൻസുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എന്നത് കൗതുകകരമായ ഒന്നാണ്..
മോഹൻലാൽ, മുരളി, രേഖ എന്നിവരുടെ മികച്ച പ്രകടത്തിനൊപ്പം എടുത്ത് പറയേണ്ടതാണ് നെടുമുടി വേണു, കരമന ജനാർദ്ദനൻ,സുകുമാരൻ, കെപിഎസി ലളിത, സുകുമാരി, കവിയൂർ പൊന്നമ്മ തുടങ്ങിയവരുടെ പ്രകടനങ്ങളും.. വേണുവിന്റെ ഛായാഗ്രഹണവും ജോൺസൺ മാഷിന്റെ സംഗീതവും ദശരഥം എന്ന സിനിമയെ മികച്ചൊരു അനുഭവമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ദശരഥത്തിന്റെ ഓഡിയൊ കാസറ്റിൽ ചിഞ്ചിലം, മന്താരചെപ്പുണ്ടൊ എന്നീ പാട്ടുകൾ കൂടാതെ എം.ജി.ശ്രീകുമാർ പാടിയ 'കറുകുറുകെ ചെറുകുറുകെ' എന്ന ഒരു നാടൻ പാട്ട് കൂടി ഉണ്ടായിരുന്നു. പക്ഷെ അത് സിനിമയിൽ ഉൾപ്പെടുത്തിയില്ല..'മന്ദാരച്ചെപ്പുണ്ടോ' എന്ന പാട്ട് മുപ്പത്തിരണ്ട് വർഷങ്ങൾക്കിപ്പുറവും എവർഗ്രീൻ പാട്ടായി നിലനില്ക്കുന്നു..പൂവ്വച്ചൽ ഖാദർ ഗാനരചന നിർവ്വഹിച്ച അവസാനത്തെ മോഹൻലാൽ സിനിമ കൂടിയാണ് ദശരഥം.
മുപ്പത്തിരണ്ട് വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർ ദശരഥത്തെ കുറിച്ച്, മോഹൻലാലിന്റെ അഭിനയ മികവിനെ കുറിച്ച് വാനോളം പുകഴ്ത്തുന്നുണ്ടെങ്കിൽ അത് ലോഹിതദാസ് എന്ന അതുല്യ കഥാക്കാരന്റെ തൂലികയുടെ ശക്തി കൊണ്ടാണ്, എഴുത്തിന്റെ മികവിനെ വെല്ലുന്ന രീതിയിൽ അത് സിബിമലയിൽ എന്ന സംവിധായകൻ അവതരിപ്പിച്ചതുകൊണ്ടാണ്, സർവ്വോപരി മോഹൻലാൽ എന്ന അതുല്യപ്രതിഭയുടെ വിസ്മയ പ്രകടനം കൊണ്ടാണ്..അന്നത്തെ പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത പ്രമേയം ആയതുകൊണ്ടാകാം മികച്ച സിനിമ ആയിട്ട് കൂടി ബോക്സ് ഓഫിസിൽ ശരാശരിക്ക് മേലെയുള്ള വിജയമേ ദശരഥത്തിന് നേടാനായുള്ളു..
ദശരഥം എന്ന എക്കാലത്തെയും മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് യശ:ശരീരനായ ലോഹിതദാസ്,സംവിധായകൻ സിബിമലയിൽ,നിർമ്മാതാവ് സാഗ അപ്പച്ചൻ, പിന്നെ രാജീവ് മേനോനായി നിറഞ്ഞാടിയ മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട്,വീണ്ടും മികച്ച സിബി-ലാൽ സിനിമകൾ കാണാമെന്ന പ്രത്യാശയോടെ നിർത്തുന്നു..
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫിസിക്സിൽ നിരന്തരം തോൽവി; അദ്ധ്യാപകന്റെ നിലവാരം അന്വേഷിച്ച വിദ്യാഭ്യാസ വകുപ്പ് ഞെട്ടി; 22 വർഷമായി തൃശൂർ പാടൂർ അലിമുൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ വ്യാജൻ; കാൽ നൂറ്റാണ്ട് പഠിപ്പിച്ച അദ്ധ്യാപകനെ പിരിച്ചുവിട്ടത് സംസ്ഥാനത്തെ അപൂർവ സംഭവം
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- പ്രവാസിയുടെ ഭാര്യയെ വളച്ചെടുത്തത് ഇൻസ്റ്റാഗ്രാമിലെ ശൃംഗാരത്തിലൂടെ; ചതിയിൽ പെടുത്തി ആദ്യം ലൈംഗികമായി ഉപയോഗിച്ചു; പിന്നീട് കൂട്ടുകാർക്ക് കാഴ്ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയതിന് ശേഷം; കൂട്ടബലാത്സംഗ കേസിൽ വീടിന്റെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ; മുഴുവൻ പ്രതികളെയും വലയിലാക്കി പൊലീസ്
- തുർക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പത്തിൽ പതിനായിരങ്ങൾ സഹായം തേടുമ്പോൾ വികാര ഭരിതനായി മോദിയും; ഓർത്തെടുത്തത് 2001 ലെ ഗുജറാത്ത് ഭൂകമ്പം നേരിട്ട വെല്ലുവിളികൾ; ഒട്ടും വൈകാതെ തുർക്കിയിലേക്ക് ദുരന്ത നിവാരണ സേനയുമായി ഇന്ത്യൻ വിമാനങ്ങൾ പറന്നു; ദുരന്തമുഖത്തിലും ഇന്ത്യൻ വിമാനത്തിന് അനുമതി നിഷേധിച്ച പാക്കിസ്ഥാന്റെ ചതിയിൽ ഞെട്ടി ലോകവും
- ആൺ സുഹൃത്തിനു ഫോൺ വാങ്ങാൻ വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; ഗുരുതരമായി പരിക്കേറ്റ 59കാരി ആശുപത്രിയിൽ: പ്ലസ് ടു വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് പൊലീസ്
- ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
- കനത്ത നാശം വിതച്ച ഭൂചലനത്തിന് പിന്നാലെ നൂറിലേറെ തുടർ ചലനങ്ങളെന്ന് റിപ്പോർട്ട്; തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 6,200 പിന്നിട്ടു; 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവൻ നൽകി രക്ഷാപ്രവർത്തനം; ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്കും സിറിയയിലേക്കും കൂടുതൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ
- കണ്ണൂരിൽ കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്; കാറിലെ കുപ്പികളിൽ ഉണ്ടായിരുന്നത് ദാഹശമനിയെന്നും നിഗമനം; വിശദ പരിശോധന നടത്തും
- തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പ്രസവം; പൊക്കിൾക്കൊടി അറ്റുപോകാതെ കുഞ്ഞിനെ രക്ഷിച്ചു; പ്രസവത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങി മാതാവ്; ദുരന്തമുഖത്തേക്ക് പിറന്നു വീണ അത്ഭുതശിശു ഇൻകുബേറ്ററിൽ; നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ വൈറൽ; മരണത്തിന്റെ ആഴത്തിൽനിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറി രണ്ടു വയസുകാരിയും
- റിസോർട്ടിൽ താമസിച്ചത് അമ്മയുടെ ചികിത്സാവശ്യത്തിന്; ഡോക്ടർ താമസിക്കുന്ന സ്ഥലത്തെ അപാർട്ട്മെന്റിലേക്ക് മാറിത്താമസിച്ചത് സ്ട്രോക് വന്ന അമ്മയുടെ സൗകര്യാർത്ഥം; തന്റെ കയ്യിൽ നിന്നും അമ്മയുടെ പെൻഷനിൽ നിന്നുമാണ് 20,000 രൂപ മാസവാടക നൽകിയത്; ഫോർ സ്റ്റാർ റിസോർട്ട് താമസ വിവാദത്തിൽ ചിന്ത ജെറോം
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്