Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ഇറ്റലിയിൽ കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം നല്കുന്ന കാര്യം പരിഗണനയിൽ; സൗജന്യ സേവനം ലഭ്യമാകുക 12 വയസിൽ താഴെ കുട്ടികളുള്ള കുടുംബങ്ങൾക്ക്

ഇറ്റലിയിൽ കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം നല്കുന്ന കാര്യം പരിഗണനയിൽ; സൗജന്യ സേവനം ലഭ്യമാകുക 12 വയസിൽ താഴെ കുട്ടികളുള്ള കുടുംബങ്ങൾക്ക്

സ്വന്തം ലേഖകൻ

റ്റലിയിൽ കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് സൂചന. ഗ്രീൻ പാസ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി 12 വയസിൽ താഴെയുള്ള കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് ആഴച്ചയിൽ രണ്ട് തവണ പരിശോധന നടത്താനാണ് സൗജന്യ സേവനം ലഭ്യമാക്കുക.

രാജ്യത്ത് യൂറോപ്യൻ രാജ്യങ്ങൾ നടപ്പിലിക്കാനൊരുങ്ങുന്ന ഗ്രീൻപാസ് സംവിധാനം പേപ്പർ ഫോർമാറ്റിൽ നിലവിലുണ്ട്, ജൂൺ അവസാനത്തോടെ ഡിജിറ്റൽ ഫോർമാറ്റിൽ ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇപ്പോൾ ലഭ്യമാകില്ല. ഇതിന്റെ ഭാഗമായാണ് 12 വയസിൽ താഴെ കുട്ടികളുള്ള കുടുംബങ്ങൾക്ക് സൗജന്യ പരിശോധന നടത്താൻ സംവിധാനം ഒരുക്കുന്നത്.

12 വയസിൽ താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങളിൽ കുട്ടികൾക്ക് ടെസ്റ്റ് നടത്താനുള്ള ചെലവ് സർക്കാർ വഹിക്കുകയെന്നത് ഉത്തരവാദിത്വമാണെന്ന് അധികൃതർ അറിയിച്ചു. ഇറ്റലിയിലെ പ്രാദേശിക ആരോഗ്യ അധികാരികൾക്ക് 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കൊറോണ വൈറസ് വാക്‌സിനേഷൻ നല്കാൻ ഉത്തരവ് നല്കിയിട്ടുണ്ട്.

വാക്‌സിനേഷൻ പൂർത്തിയാവുന്നതോടെ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും കൂടുതൽ പ്രദേശങ്ങൾ അപകടസാധ്യത കുറഞ് 'വൈറ്റ് സോൺ' ആയി മാറുകയും ചെയ്യുമ്പോൾ, പ്രദേശങ്ങൾ തമ്മിലുള്ള യാത്രയ്ക്ക് അനുമതി ലഭ്യമാകും.എന്നാൽ അന്താരാഷ്ട്ര യാത്രകൾക്ക് ഗ്രീൻ പാസ് വേണ്ടിവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP