Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

സുഹാനക്കൊപ്പം നിൽക്കുന്ന ആളായിരിക്കണം; കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന കുടുംബത്തെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണം; മകളുടെ ഭാവി വരൻ ആവശ്യമായ ഗുണങ്ങൾ പറഞ്ഞ് ഷാരൂഖ് ഖാൻ

സുഹാനക്കൊപ്പം നിൽക്കുന്ന ആളായിരിക്കണം; കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന കുടുംബത്തെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണം; മകളുടെ ഭാവി വരൻ ആവശ്യമായ ഗുണങ്ങൾ പറഞ്ഞ് ഷാരൂഖ് ഖാൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിലെ ഏറ്റവും മികച്ച പിതാവെന്നാണ് നടൻ ഷാറൂഖ് ഖാനെ അറിയപ്പെടുന്നത്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ എസ്. ആർ.കെ സമയം കണ്ടെത്താറുണ്ട്. ഐപിഎൽ വേദികളിലും ഷാരൂഖ് മക്കൾക്കൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്. മകൾ സുഹാനയും ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്താറുണ്ട്.

ഇപ്പോഴിതാ മകൾ സുഹാനയുടെ ഭാവി വരന് ആവശ്യമായ ഗുണങ്ങളെക്കുറിച്ച് പറയുകയാണ് ഷാറൂഖ് ഖാൻ. കുടുംബത്തിന് പ്രധാന്യം നൽകുന്ന ആളായിരിക്കണമെന്നും മകളെ പിന്തുണക്കണമെന്നും കിങ് ഖാൻ പറഞ്ഞു. അടുത്തിടെ നൽകിയ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'മകളുടെ വളർച്ചയെ പിന്തുണക്കുന്ന സുഹാനക്കൊപ്പം നിൽക്കുന്ന ആളായിരിക്കണം അവളുടെ ഭാവി വരൻ. കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന കുടുംബത്തെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണം.ദയയും മര്യാദയുമുള്ള ഒരാളായിരിക്കണം. നല്ല മനുഷ്യനായിരിക്കണം- ഷാറൂഖ് തുടർന്നു.

ഒരു ബന്ധത്തിന്റെ കാതൽ പരസ്പര ബഹുമാനവും പരസ്പര ധാരണയുമാണ്. സുഹാനയെ ബഹുമാനിക്കുകയും എപ്പോഴും അവളോട് മാന്യമായി പെരുമാറുകയും ചെയ്യണം. അത് വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ മകളുമായുള്ള എല്ലാ ഇടപാടുകളിലും സുതാര്യത പ്രതീക്ഷിക്കുന്നു. ഒരു കാരണവശാലും മകളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കാൻ അനുവദിക്കില്ല'- എസ്. ആർ.കെ പറഞ്ഞു.

പിതാവ് ഷാറൂഖ് ഖാന്റെ പാത പിന്തുടർന്ന് സുഹാനയും സിനിമയിൽ എത്തിയിട്ടുണ്ട്. സോയ അക്തർ സംവിധാനം ചെയ്ത ആർച്ചീസിലൂടെയായിരുന്നു അരങ്ങേറ്റം. അടുത്തത് സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ്. 2025 ൽ തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഷാറൂഖ് ഖാനും ഭാഗമാണ്. ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP