Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു 'ടർബോ' വന്നാലും അതിശയിക്കണ്ട; മമ്മൂട്ടിയെ പുകഴ്‌ത്തി സംവിധായകൻ എം പത്മകുമാർ

ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു 'ടർബോ' വന്നാലും അതിശയിക്കണ്ട; മമ്മൂട്ടിയെ പുകഴ്‌ത്തി സംവിധായകൻ എം പത്മകുമാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ തന്നെയാണ് സിനിമയിലെ പ്രധാന ഹൈലൈറ്റ്. ഇപ്പോൾ മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ എം പത്മകുമാർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

മമ്മൂട്ടിയെ എജൻജിയെ പുകഴ്‌ത്തി കൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. പത്തല്ല, ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോ ഇവിടെ ഉണ്ടാകുമെന്നാണ് പത്മകുമാർ പറയുന്നത്.

എം പത്മകുമാറിന്റെ കുറിപ്പ് വായിക്കാം

2014ൽ ആണ് 'രാജാധിരാജാ' കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമന്റ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം ആക്ഷൻ സംഭവങ്ങളൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കണ്ട. പിന്നെ നല്ല അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം.

അതു കഴിഞ്ഞ് 10 വർഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സിൽ 'ടർബോ' കണ്ടിറങ്ങുമ്പോൾ കേട്ടു മറ്റൊരു കമന്റ്: ഓ, ഇപ്പൊഴും ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു 'ടർബോ' വന്നാലും അതിശയിക്കണ്ട. അതൊന്നു തിരുത്തിയാൽ കൊള്ളാമെന്ന് എനിക്കു തോന്നി: 'പത്തല്ല സുഹൃത്തേ, ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അദ്ഭുതമില്ല.

അത് ഞങ്ങളുടെ മമ്മൂക്കയ്ക്കു മാത്രമുള്ള സിദ്ധിയാണ്. ആ മഹാ മനസ്സിന്, ആ അർപ്പണത്തിന്, ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നൽകിയ അനുഗ്രഹമാണ്. 'നൻപകൽ നേരത്തു മയക്ക'വും 'കാതലും' 'ഭ്രമയുഗ'വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ ആക്ഷൻ രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മൂക്കയേ ഉള്ളു; ഒരേയൊരു മമ്മൂക്ക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP