Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

വിജയ് നേരിട്ട് വിളിച്ചു ചോദിച്ചു, ഞാൻ ഉടൻ സമ്മതം മൂളി; ജില്ലയിൽ അഭിനയിച്ചതിനെ കുറിച്ച് മോഹൻലാൽ പറയുന്നു

വിജയ് നേരിട്ട് വിളിച്ചു ചോദിച്ചു, ഞാൻ ഉടൻ സമ്മതം മൂളി; ജില്ലയിൽ അഭിനയിച്ചതിനെ കുറിച്ച് മോഹൻലാൽ പറയുന്നു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴകത്തിന്റെ ദളപതി വിജയ്‌യും മലയാളത്തിന്റെ സ്വന്തം മോഹൻലാലും പ്രധാന കഥാപാത്രങ്ങളായെത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു ജില്ല. സിനിമയിൽ അച്ഛനും മകനായാണ് ഇരുവരുമെത്തിയത്. ഇപ്പോഴിതാ ജില്ലയിൽ അഭിനയിച്ചതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വിജയ് നേരിട്ട് വിളിച്ച് കഥാപാത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നും താൻ ഉടൻ സമ്മതം മൂളിയെന്നുമാണ് മോഹൻലാൽ പറഞ്ഞത്. ഒരു ചാനൽ പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

'വിജയ് വ്യക്തിപരമായി എന്നെ വിളിക്കുകയും വേഷം ചെയ്യാനാകുമോയെന്ന് ചോദിക്കുകയുമായിരുന്നു. ഉടൻ തന്നെ ഞാൻ സമ്മതിക്കുകയും ചെയ്തു. ഞാൻ ആ കഥാപാത്രത്തിന് യോജിക്കുമെന്ന് അദ്ദേഹത്തിനും അണിയറ പ്രവർത്തകർക്കും തോന്നിച്ചത് ഭാഗ്യമായാണ് കരുതുന്നത്,' എന്ന് മോഹൻലാൽ പറഞ്ഞു.

2014 ൽ പുറത്തിറങ്ങിയ ജില്ലയിൽ ശിവൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ ശക്തി എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. 50 കോടി ബജറ്റിലെത്തിയ ചിത്രം 85 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്. കാജൽ അഗർവാൾ, സമ്പത് രാജ്, നിവേദ തോമസ്, പൂർണിമ ഭാഗ്യരാജ്, സൂരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP