Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി 'ഗുരുവായൂരമ്പല നടയിൽ; 50 കോടി കളക്ഷൻ പിന്നിട്ട് പൃഥ്വി- ബേസിൽ സിനിമ

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി 'ഗുരുവായൂരമ്പല നടയിൽ; 50 കോടി കളക്ഷൻ പിന്നിട്ട് പൃഥ്വി- ബേസിൽ സിനിമ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പൃഥ്വിരാജ് - ബേസിൽ ജോസഫ് കോമ്പോയിലെത്തിയ ഗുരുവായൂരമ്പല നടയിൽ സിനിമ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അടുത്ത കാലത്തായി മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. അമ്പത് കോടി പന്നിട്്ടാണ് സിനിമയുടെ കുതിപ്പ്. അടുത്തിടെ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ രണ്ട് ദിവസ കളക്ഷനേക്കാൾ 150 ശതമാനം കൂടുതൽ കളക്ഷനാണ് 'ഗുരുവായൂരമ്പല നടയിൽ' കരസ്ഥമാക്കിയത്.

കൂടാതെ ഓവർസീസ് കളക്ഷനിൽ ആടുജീവിതത്തിനേക്കാൾ മുന്നേറ്റവും ചിത്രം നേടി. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തിൽ ഓരോ ദിവസവും കളക്ഷനിൽ മുന്നേറ്റം നടത്തിയിരുന്നു. മറ്റൊരു റെക്കോർഡ് കൂടി ചിത്രം നേടിയിരിക്കുകയാണിപ്പോൾ. മലയാളത്തിൽ ഈ വർഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ്ഫുൾ ഷോകൾ നേടി ഗുരുവായൂരമ്പല നടയിൽ.

ഞായറാഴ്ച മാത്രം ചിത്രത്തിന് 720 ൽ ഏറെ ഹൗസ്ഫുൾ ഷോകളാണ് ലഭിച്ചത്. ഇന്ത്യയിലെ കണക്കാണ് ഇത്. ഇതിൽ 600 ഷോകളും കേരളത്തിലാണ്. കൂടാതെ ഇതുവരെ 20 ലക്ഷത്തിനധികം ആളുകൾ കണ്ട സിനിമ കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. വൻ ജനപ്രീതി നേടിയ ജയ ജയ ജയ ജയ ഹേയുടെ സംവിധായകൻ വിപിൻ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ഹിറ്റിനു ശേഷം പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം തുടങ്ങിയ പ്രത്യേകതകളും ചിത്രത്തിനുണ്ടായിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വർഗീസ്, അരവിന്ദ് ആകാശ്, ജോയ്‌മോൻ, അഖിൽ കാവാലിയൂർ, അശ്വിൻ വിജയൻ തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്‌നർ വിഭാഗത്തിലുള്ളതാണ് ചിത്രം.

എഡിറ്റർ- ജോൺ കുട്ടി, സംഗീതം- അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്- സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ- അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽസ് - ജസ്റ്റിൻ, ഓൺലൈൻ മാർക്കറ്റിങ്- ടെൻ ജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP