Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാലപീഡനത്തിന് താനും ഇരയായിട്ടുണ്ട്; ജാഗ്രത എന്ന വാക്കിന് സൂക്ഷിക്കുക എന്ന അർത്ഥം മാത്രമല്ല; നവമാദ്ധ്യമങ്ങളിലെ ചതിക്കുഴികളെ സൂക്ഷിക്കണം; തുറന്നു പറഞ്ഞ് പാർവതി

ബാലപീഡനത്തിന് താനും ഇരയായിട്ടുണ്ട്; ജാഗ്രത എന്ന വാക്കിന് സൂക്ഷിക്കുക എന്ന അർത്ഥം മാത്രമല്ല; നവമാദ്ധ്യമങ്ങളിലെ ചതിക്കുഴികളെ സൂക്ഷിക്കണം; തുറന്നു പറഞ്ഞ് പാർവതി

കൊച്ചി: ബാലപീഡനത്തിന് താൻ ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി പാർവതി. വിവിധ പരീക്ഷകളിൽ വിജയം നേടിയവർക്കുള്ള ഹൈബി ഈഡൻ എംഎൽഎയുടെ അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കവെയാണ് പാർവതി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. ഓൺലൈൻ ആക്രമണത്തിനും തുടങ്ങി സ്ത്രീയെന്ന നിലയിൽ നിരവധി സംഘർഷാവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്നും പക്ഷേ, ആ അനുഭവങ്ങളൊക്കെയാണ് തന്നെ കൂടുതൽ ശക്തയാക്കിയതെന്ന് പാർവ്വതി കൂട്ടിച്ചേർത്തു.

'ബാലപീഡനം, പൂവാലശല്യം, ഓൺലൈൻ ആക്രമങ്ങൾ തുടങ്ങി എന്നെ ഞാനല്ലാതാക്കുന്ന നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്'. ഇനിയും അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയേക്കാമെന്നും പാർവതി പറഞ്ഞു.

മുതിർന്നവർ പറയുന്നത് കേൾക്കാനുള്ള ക്ഷമ യുവതലമുറക്കുണ്ടാകണം. അനുസരണയും കഷമയും ഉള്ളവരായി കുട്ടികൾ മാറണം. ജാഗ്രത എന്ന വാക്കിന് സൂക്ഷിക്കുക എന്ന അർത്ഥം മാത്രമല്ല അവബോധം ഉണ്ടാക്കുക എന്നത് കൂടിയാണെന്നും പാർവതി പറഞ്ഞു. നവമാദ്ധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള ബോധിനി എന്ന വീഡിയോയിൽ മുമ്പ് പാർവതി സാന്നിധ്യമറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP