Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

എച്ച്പി പുതിയ ഓമെൻ ലാപ്ടോപ്പുകൾ പുറത്തിറക്കി

എച്ച്പി പുതിയ ഓമെൻ ലാപ്ടോപ്പുകൾ പുറത്തിറക്കി

സ്വന്തം ലേഖകൻ

കൊച്ചി: എച്ച്പി പുതിയ ഓമെൻ ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും അവതരിപ്പിച്ചു. പവലിയൻ16, ഓമെൻ15 എന്നീ രണ്ട് ലാപ് ടോപ്പുകളാണ് പുറത്തിറക്കുന്നത്. മികച്ച ഗെയിമിങ്ങിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഇവ. ലാപ്ടോപ്പിന്റെ ഫാൻ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും താപ നിയന്ത്രണത്തിനുമായി ഐആർ തെർമോപൈൽ സെൻസറും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റൽ പ്രൊസസറോട് കൂടിയ ഓമെൻ 15ന് 79,999 രൂപയും പവലിയൻ 16ന് 70,999 രൂപയുമാണ് പ്രാരംഭവില. എഎംഡി പ്രൊസസറോട് കൂടിയ ഓമെൻ 15ന് 75,999 രൂപയും പവലിയൻ 16ന് 59,999 രൂപയുമാണ് വില.

ഈ അഭൂതപൂർവമായ സമയത്ത് 64% ആളുകളും വീഡിയോ ഗെയിമുകൾ കളിക്കാൻ തുടങ്ങിയതായി എച്ച്പി പഠനം കണ്ടെത്തി. അതുകൊണ്ട് തന്നെ ഗെയിംപ്ലേ അനുഭവം അടുത്ത തലത്തിലേക്ക് എത്തിക്കുന്ന ഹാർഡ്വെയർ സാങ്കേതികവിദ്യകളാണ് ഓമെൻ ലാപ്ടോപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 2070 വരെയുള്ള സൂപ്പർ മാക്സ് ക്യു ഡിസൈൻ ഗ്രാഫിക്സ്, 32 ജിബി വരെയുള്ള ഡിഡിആർ4 റാം, 1 ടിബി എസ്എസ്ഡി വരെ സ്റ്റോറേജ് എന്നിവയാണ് സവിശേഷതകൾ. പത്താം തലമുറ ഇന്റൽ കോർ ഐ7 എച്ച്-സീരീസ് പ്രോസസ്സർ, എഎംഡി റൈസൺ 7 എച്ച്-സീരീസ് പ്രോസസ്സർ എന്നീ കോൺഫിറേഷനുകളിൽ ലാപ്ടോപ് ലഭ്യമാണ്. 12.5 മണിക്കൂർ വരെയാണ് ബാറ്ററി ലൈഫ്.

ഏറ്റവും ചെറിയ 15 ഇഞ്ച് ഗെയിമിങ് ലാപ്‌ടോപ്പാണ് ഓമെൻ15. 180 ഡിഗ്രി ഫ്ലാറ്റ് ഹിഞ്ച് ഡിസൈൻ സ്റ്റെബിലിറ്റി വർദ്ധിപ്പിക്കുന്നു. വിവിധ കോൺഫിഗറേഷനുകളിൽ ഒ.എൽ.ഇ.ഡി, എഫ്.എച്.ഡി 300 ഹെഡ്സ്, എൻവിഡിയ ജി-സിൻക് സാങ്കേതികവിദ്യ വരെയുള്ള ഡിസ്പ്ലെ ഓപ്ഷനുകളുണ്ട്. എച്ച്ഡി, ഫോർകെ ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്നതിന് തണ്ടർബോൾട്ട് 3 സംവിധാനമുണ്ട്. 8% ചെറുതും 11% കനംകുറഞ്ഞതുമായ ഫ്രെയിമുള്ളതാണ് ഓമെൻ15 ലാപ്‌ടോപ്പ്. മൈക്ക സിൽവർ, ഷാഡോ ബ്ലാക്ക് എന്നി നിറങ്ങളിൽ ലഭ്യമാണ്. ആർജിബി കീ ലൈറ്റിങ് സംവിധാനവുമുണ്ട്. ഗെയിമിങ്, വീഡിയോ എഡിറ്റിങ്, കണ്ടന്റ് ക്രിയേറ്റിങ് എന്നിവയുൾപ്പെടെയുള്ള ജോലികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് എച്ച്പി പവലിയൻ16. കമ്പനിയുടെ ആദ്യത്തെ 16 ഇഞ്ച് ഡയഗണൽ ഗെയിമിങ് പിസിയാണിത്. പത്താം തലമുറ ഇന്റൽ കോർ ഐ7 പ്രോസസർ, എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്സ് 1660 ടിഐ ഗ്രാഫിക്സ്, ഐപിഎസ് ലെവൽ ഡിസ്‌പ്ലേ എന്നിവയാണ് സവിശേഷതകൾ. വൈഫൈ വെർഷൻ 6 ആണ് സജ്ജീകരിച്ചിരിക്കുന്നത്.

20 മണിക്കൂർ ചാർജ് നിൽക്കുന്ന എച്ച്പി എക്സ്1000 വയർലെസ് ഗെയിമിങ് ഹെഡ്‌സെറ്റും, പിക്‌സ് ആർട്ടിനൊപ്പം വികസിപ്പിച്ചെടുത്ത ഓമെൻ വെക്ടർ മൗസും ഇതോടോപ്പം എച്ച്പി അവതരിപ്പിച്ചു. ആളുകളുടെ ഗെയിമിങ് രീതി മനസ്സിലാക്കി രൂപകൽപ്പന ചെയ്ത മികച്ച ആക്‌സസറികളാണ് ഇവ. ഓമെൻ വെക്റ്റർ മൗസിന് 3999 രൂപയും എച്ച്പി എ/പി/എക്സ് 1000 വയർലെസ് ഹെഡ്സെറ്റിന് 7999 രൂപയുമാണ് വില. എല്ലാ എച്ച്പി സ്റ്റോറുകളിലും ഓൺലൈൻ സ്റ്റോറിലും(hp.com/in) ഇവ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP