Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കാലവർഷം: ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ശക്തമായ മഴയെതുടർന്ന് പലപ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണുള്ളത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമായി പലയിടങ്ങളിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്നു. കാറ്റിലും മഴയിലും വിഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം മിക്കയിടങ്ങളിലും ഇതുവരെ പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ധാരാളം കുടുംബങ്ങൾ ഇപ്പോൾ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. ഇത്തരം വിദ്യാർത്ഥികൾക്കൊന്നും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സാഹചര്യം ഇല്ലെന്നിരിക്കെ ക്ലാസുകൾ തുടർന്നു പോകുന്നത് വിവേചനപരമാണ്. നിലവിലെ അവസ്ഥ പരിഗണിച്ച് എല്ലാ ഓൺലൈൻ ക്ലാസുകളും താൽക്കാലികമായി നിർത്തിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP