Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എക്‌സ്പാറ്റ് സ്‌പോട്ടീവ് : പതിനാറ് ഇനങ്ങളിലായി 800 ൽ അധികം കായികതാരങ്ങൾ പങ്കെടുക്കും

എക്‌സ്പാറ്റ് സ്‌പോട്ടീവ് : പതിനാറ് ഇനങ്ങളിലായി 800 ൽ അധികം കായികതാരങ്ങൾ പങ്കെടുക്കും

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോറംസംഘടിപ്പിക്കുന്ന മൂന്നാമത് എക്‌സ്പാറ്റ് സ്‌പോട്ടീവ് 2019 ഫെബ്രുുവരി 12, 15 തിയ്യതികളിൽഖത്തർ സ്പോർട്സ് ക്ലബിൽ നടക്കും. സ്‌പോട്ടീവിനുള്ള ടീം രജിസ്‌ട്രേഷൻ പൂർത്തിയായതായിസംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

16 ടീമുകളിൽ നിന്നായി 800 ൽ അധികം കായികതാരങ്ങൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കും. വ്യക്തിഗത ഇനങ്ങളിൽ പത്തും മത്‌സരങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ
ആറ് മത്‌സരങ്ങളുമാണ് നടക്കുക. 100, 200,800, 1500 മീറ്റർ ഓട്ടം, ലോംഗ് ജെമ്പ്, ഹൈജെമ്പ്, ജാവലിൻ, ഷോട്ട്പുട്ട്, പഞ്ചഗുസ്തി 80 കിലോക്ക് താഴെ, പഞ്ചഗുസ്തി 80 കിലോക്ക്മുകളിൽ എന്നിവയാണ് വ്യക്തഗത മത്‌സരങ്ങൾ. 4*100 മീറ്റർ റിലെ, വോളിബോൾ, ഷട്ടിൽബാഡ്മിന്റൺ ഡബിൾ, പെനാൽറ്റി ഷൂട്ട് ഔട്ട്, കമ്പവലി, മാർച്ച് പാസ്റ്റ് എന്നിവയാണ് ഗ്രൂപ്പ്മത്‌സരങ്ങൾ.

നാല് ഗ്രൂപ്പുകളിലായാണ് മത്‌സരങ്ങൾ. പുരഷന്മാർക്ക് മൂന്ന് ഗ്രൂപ്പുകളാണുള്ളത്. 20 മുതൽ 30വരെ വയസ്സുള്ളവർ, 30 മുതൽ 40 വയസ്സുവരെ, നാൽപ്പത് വയസ്സിന് മുകളിലുള്ളവർഎന്നിങ്ങനെയായിരിക്കും മൂന്ന് ഗ്രൂപ്പുകൾ. സ്ത്രീകൾ ഒരു ഗ്രൂപ്പായി മത്‌സരങ്ങളിൽ പങ്കെടുക്കും. ഖത്തർറെസിഡൻസ് പെർമിറ്റുള്ള ആർക്കും മത്‌സരത്തിൽ പങ്കെടുക്കാം.അൽഖോർ യൂത്ത് ക്ലബ്, ക്യു.കെ.സി.എ ഖത്തർ, യൂത്ത് ഫോറം ഖത്തർ, ഐ.സി.എ അലുംനി, കാലിക്കറ്റ്‌സ്പോർട്സ് ക്ലബ്, കിയ ഖത്തർ, മഞ്ഞപ്പട, കാലിക്കറ്റ് തെക്കെപ്പുറം, കെപ്പ്‌വ ഖത്തർ, മഷാഗിൽ മലയാളി,ക്യൂ ടീം തിരൂർ, പെരുമ്പാവൂർ ഖത്തർ സൗഹൃദ വേദി, സ്‌കിയ ഖത്തർ, ക്യു ടീം മലപ്പുറം, യാസ്ഖത്തർ, ഇവാഖ് ഖത്തർ എന്നീ ടീമുകളാണ് മത്‌സരത്തിൽ പങ്കെടുക്കുന്നത്.

ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുുവരി 12 ചൊവ്വാഴ്‌ച്ച ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രിഒമ്പത് മണിവരെയാണ് ആദ്യ ദിന മത്‌സരങ്ങൾ. 15 ടീമുകൾ പങ്കെടുക്കുന്ന വർണ്ണശബളമായമാർച്ച്പാസ്റ്റ് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ഖത്തരി സമൂഹത്തിലെയും ഇന്ത്യൻ പ്രവാസിസമൂഹത്തിലെയും പ്രമുഖർ സാല്യൂട്ട് സ്വീകരിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കായികതാരങ്ങൾ മുഖ്യാതിഥികളായി പങ്കെടുക്കും.

രണ്ടാം ദിനമായി ഫെബ്രുുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന മത്‌സരംവൈകുന്നേരത്തോടെ സമാപിക്കും. രാത്രി നടക്കുന്ന സമ്മാന ദാന ചടങ്ങിൽ പ്രമുഖർഅതിഥികളായെത്തും.

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ:
1 സുഹൈൽ ശാന്തപുരം (ആക്ടിങ് പ്രസിഡന്റ് കൾച്ചറൽ ഫോറം)
2 ശശിധര പണിക്കർ (വൈസ്പ്രസിഡന്റ് കൾച്ചറൽ ഫോറം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP