Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

മന്ത്രി പി.രാജീവിന് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കി; എസ്‌കോർട്ട് പോയ ജീപ്പിലെ പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി മന്ത്രിയുടെ വാഹനത്തിന്റെ റൂട്ടിൽ വ്യത്യാസം ഉണ്ടായെന്ന പേരിൽ; പൊലീസ് സേനയിൽ അമർഷം പുകയുന്നു

മന്ത്രി പി.രാജീവിന് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കി; എസ്‌കോർട്ട് പോയ ജീപ്പിലെ പൊലീസുകാർക്ക് സസ്‌പെൻഷൻ; നടപടി മന്ത്രിയുടെ വാഹനത്തിന്റെ റൂട്ടിൽ വ്യത്യാസം ഉണ്ടായെന്ന പേരിൽ; പൊലീസ് സേനയിൽ അമർഷം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി പി രാജീവിന് എസ്‌കോർട്ട് പോയ ജീപ്പിലെ പൊലീസുകാർക്ക് സസ്‌പെൻഷൻ. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ ഉള്ളത്.

തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടു റോഡ് വരെ എസ്‌കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഗ്രേഡ് എസ്‌ഐ എസ്. എസ്.സാബുരാജൻ, സിപിഓ സുനിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്കു പോയ മന്ത്രിയുടെ വാഹനത്തിന്റെ റൂട്ടിൽ വ്യത്യാസമുണ്ടായെന്ന പേരിലാണ് നടപടി. റൂട്ട് മാറ്റം കാരണം മന്ത്രിക്കു ബുദ്ധിമുട്ടുണ്ടായെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.

നടപടിക്കെതിരെ പൊലീസ് സേനയിൽ വ്യാപകമായ അമർഷമുണ്ട്. പള്ളിച്ചലിൽനിന്ന് കരമന കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജംക്ഷനിൽനിന്നും ദേശീയപാതവഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ തീരുമാനം.

എന്നാൽ, അകമ്പടിവാഹനം കിള്ളിപ്പാലം തമ്പാനൂർ, ബേക്കറി ജംക്ഷനുകൾ വഴി ചാക്കയിലെത്തിയാണ് ദേശീയപാതയിൽ കടന്നത്. രണ്ടു റൂട്ടുകളും തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ, മന്ത്രിയുടെ ഓഫിസിൽനിന്ന് അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതെന്നാണ് സേനയിൽ നിന്ന് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP