Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക്ഡൗൺ തിരിക്കൊഴിവാക്കാൻ പുറത്തിറക്കിയ എംകേരളം ആപ്പ് ഓൺലൈൻ സേവനകേന്ദ്രങ്ങൾക്ക് പാരയാകും; പ്രതിസന്ധിയിലാകുക അക്ഷയ കേന്ദ്രങ്ങൾ; ആപ്പിലൂടെ ജനങ്ങൾക്ക് സങ്കീർണതകളില്ലാതെ സേവനങ്ങൾ ലഭ്യമാകും; ഇരുപതിലധികം പഞ്ചായത്ത് റവന്യൂ സർട്ടിഫിക്കറ്റുകൾ എംകേരള ആപ്പിൽ ലഭ്യമാകുമ്പോൾ

ലോക്ഡൗൺ തിരിക്കൊഴിവാക്കാൻ പുറത്തിറക്കിയ എംകേരളം ആപ്പ് ഓൺലൈൻ സേവനകേന്ദ്രങ്ങൾക്ക് പാരയാകും; പ്രതിസന്ധിയിലാകുക അക്ഷയ കേന്ദ്രങ്ങൾ; ആപ്പിലൂടെ ജനങ്ങൾക്ക് സങ്കീർണതകളില്ലാതെ സേവനങ്ങൾ ലഭ്യമാകും; ഇരുപതിലധികം പഞ്ചായത്ത് റവന്യൂ സർട്ടിഫിക്കറ്റുകൾ എംകേരള ആപ്പിൽ ലഭ്യമാകുമ്പോൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്; ലോക്ഡൗണിന് ശേഷം അക്ഷയ കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലുമുണ്ടാകുന്ന തിരക്കൊഴിവാക്കാനായി സംസ്ഥാന ഐടി മിഷൻ പുറത്തിറിക്കിയ എംകേരളം ആപ്പ് അക്ഷയ കേന്ദ്രങ്ങൾക്കും അതു പോലുള്ള ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കും തിരിച്ചടിയാകും. നിലവിൽ അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിച്ചിരുന്ന ഇരുപതിലധികം സേവനങ്ങൾ ഇനി ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.

വില്ലേജ് ഓഫീസുകളിൽ നിന്ന് അനുവദിച്ചിരുന്ന ജാതി, വരുമാനം, കുടിക്കടം തുടങ്ങിയ സർട്ടിഫിക്കറ്റുകൾ, പഞ്ചായത്ത് ഓഫീസുകളിൽ നിന്ന് ലഭിച്ചിരുന്ന ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകളും എം കേരളം ആപ്പ് വഴി ലഭ്യമാകും. എന്നാൽ ജനനം, വിവാഹം, മരണം എന്നിവ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ആപ്പിൽ ലഭ്യമല്ല. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ മാത്രമാണ് ഇപ്പോൾ സൗകര്യമുള്ളത്.

നിലവിൽ ഇത്തരം സേവനങ്ങൾക്ക് ജനങ്ങൾ അക്ഷയ കേന്ദ്രങ്ങളെയോ അല്ലെങ്കിൽ ഇ ഡിസ്ട്രിക്റ്റ് സേവനങ്ങൾ നൽകുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങളെയോ ആയിരുന്നു സമീപിച്ചിരുന്നത്. ചിലരൊക്കെ സ്വന്തമായി ഇഡിസ്ട്രിക്റ്റ് അക്കൗണ്ടുകളുണ്ടാക്കി സ്വയം അപേക്ഷിക്കാൻ ശ്രമിക്കുമെങ്കിലും അപേക്ഷ പ്രക്രിയ വളരെ സങ്കീർണമായതിനാൽ അവസാനം ഇത്തരം കേന്ദ്രങ്ങളെ തന്നെ ആശ്രയിക്കാറായിരുന്ന പതിവ്.

എന്നാൽ പുതിയ ആപ്ലിക്കേഷനിൽ അപേക്ഷ നൽകാനോ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനോ വലിയ സങ്കീർണതകൾ ഇല്ലയെന്നതും ഇനി കൂടുതൽ ആളുകൾ എംകേരളം ആപ്പ് ഉപയോഗിക്കാൻ കാരണമാകും. ഇതോടെ അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം കുറയുകയും ചെയ്യും. ഇത് അക്ഷയകേന്ദ്രങ്ങൾ പോലുള്ള ഇ ഡിസ്ട്രിക്റ്റ് സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുകയും ചെയ്യും.

റവന്യൂ, പഞ്ചായത്ത് സർട്ടിഫിക്കറ്റ് സേവനങ്ങൾക്ക് പുറമെ ആർടി ഓഫീസ്, വിവിധ യൂണിവേഴ്സിറ്റികൾ തുടങ്ങിയവയുടെ സേവനങ്ങളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാകും. നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സേവനങ്ങൾ മാത്രമാണ് ആപ്പിൽ ലഭ്യമെങ്കിലും വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളും ഫൈൻ, ഫീസ് എന്നിവ അടക്കാനും ചെലാൻ വിവരങ്ങൾ അറിയാനുള്ള സൗകര്യങ്ങളും ആപ്പിൽ ലഭ്യമാകും.

ഇതു കൂടാതെ വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ബില്ലടക്കാനുമുള്ള സൗകര്യങ്ങളും എംകേരളം മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ലോക്ഡൗൺ പിൻവലിക്കുന്നതോടു കൂടി ഇത്തരം ഓൺലൈൻ സേവന കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ അനിയന്ത്രിതമായി ഉണ്ടാകുന്ന തിരക്കൊഴിവാക്കാൻ വേണ്ടി സംസ്ഥാന ഐടി മിഷനാണ് പുതിയ ആപ്ലിക്കേഷൻ പുറത്തിറിക്കിയത്. എന്നാൽ ഇത്തരം സേവനങ്ങളിൽ നിന്ന് ലഭിക്കുന്ന സർവ്വീസ് ചാർജ് മാത്രം വരുമാനായുള്ള ഓൺലൈൻ സേവന കേന്ദ്രങ്ങളുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കും.

ജനങ്ങളെ സംബന്ധിച്ച് ഇത്തരം സേവനങ്ങൾ ലഭ്യമാകാനുള്ള സങ്കീർണതയ്ക്ക് അയവ് വരികയും ചെയ്യും. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ അപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. നേരത്തെ ചില പ്രൈവറ്റ് ഏജൻസികൾ ഇത്തരം ആപ്പുകൾ പുറത്തിറക്കിയിരുന്നെങ്കിലും അവയുടെ വിശ്വാസ്യത സംബന്ധിച്ച ആശങ്കകൾ കാരണം അവ വിജയകരമായിരുന്നില്ല. എന്നാൽ പുതിയ സംരഭത്തിന് പിന്നിൽ സർക്കാർ തന്നെയാണ് എന്നുള്ളതുകൊണ്ട് ആളുകളിൽ കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP