Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

അടിച്ചത് മുളക് സ്‌പ്രേ അല്ല, കെമിക്കൽ സ്‌പ്രേ! പത്ത് മിനിറ്റ് കഴിഞ്ഞ ശേഷമാണ് അസ്വസ്ഥത കൂടിയത്; ഡോക്ടർമാർ ഏറെ പണിപ്പെട്ടാണ് തന്റെ കണ്ണു തുറന്നത്; എ കെ ബാലന് നിഴലിനെ പോലും ഭയം, താൻ ബാലന്റെ ഓഫീസിൽ പോയിരുന്നെന്നും ബിന്ദു അമ്മിണിയുടെ അവകാശവാദം; ജനുവരി രണ്ടിന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ശബരിമലയിലേക്ക് പോകുമെന്നും ബിന്ദു അമ്മിണി

അടിച്ചത് മുളക് സ്‌പ്രേ അല്ല, കെമിക്കൽ സ്‌പ്രേ! പത്ത് മിനിറ്റ് കഴിഞ്ഞ ശേഷമാണ് അസ്വസ്ഥത കൂടിയത്; ഡോക്ടർമാർ ഏറെ പണിപ്പെട്ടാണ് തന്റെ കണ്ണു തുറന്നത്; എ കെ ബാലന് നിഴലിനെ പോലും ഭയം, താൻ ബാലന്റെ ഓഫീസിൽ പോയിരുന്നെന്നും ബിന്ദു അമ്മിണിയുടെ അവകാശവാദം; ജനുവരി രണ്ടിന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ശബരിമലയിലേക്ക് പോകുമെന്നും ബിന്ദു അമ്മിണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൊച്ചി കമ്മീഷണർ ഓഫീസിൽ വെച്ച് തനിക്കെതിരെ നടന്ന ആക്രമണ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തി ബിന്ദു അമ്മിണി. തനിക്കെതിരെ നടന്നത് മുളകു പൊടി കൊണ്ടുള്ള ആക്രമണം അല്ലെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി. കെമിക്കൽ സ്‌പ്രേ ആക്രമണമുണ്ടായത്. കെമിക്കൽ സ്‌പ്രേ ആയതിനാൽ 10 മിനിറ്റ് കഴിഞ്ഞ ശേഷമാണ് അസ്വസ്ഥത കൂടിയത്. ഡോക്ടർമാർ ഏറെ പണിപ്പെട്ടാണ് തന്റെ കണ്ണു തുറന്നത്. ഇപ്പോഴും അസ്വസ്ഥത തുടരുന്നതായും ബിന്ദു അമ്മിണി വ്യക്തമാക്കുന്നു. കോട്ടയത്ത് ബിന്ദു അമ്മിണിക്ക് വേണ്ടി പ്രത്യേകം സുരക്ഷയും ഒരുക്കിയിരുന്നു.

എറണാകുളത്ത് തനിക്കെതിരെയുണ്ടായ മുളകുസ്‌പ്രേ പ്രയോഗത്തിൽ അന്വേഷണം തൃപ്തികരമല്ല. ഈ സംഭവത്തിൽ തെളിവു ശേഖരിക്കാൻ പോലും പൊലീസ് തയ്യാറായില്ല. കോട്ടയത്ത് നിന്ന് മടങ്ങുമ്പോൾ കൊച്ചിയിൽ കമ്മിഷണർ ഓഫിസിലെത്തി തെളിവു നൽകും. മുളകുസ്‌പ്രേ പ്രയോഗമേറ്റ വേളയിൽ ധരിച്ച വസ്ത്രവും ബിന്ദു അമ്മിണി ബിന്ദു അമ്മിണി ഉയർത്തിക്കാട്ടി.

ശബരിമല സന്ദർശത്തിന്റെ ഭാഗമായല്ല കോട്ടയത്തെത്തിയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധപ്പെട്ടുയർന്ന പീഡനവാർത്തയെത്തുടർന്ന് സ്‌കൂളിലെ 95 വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയെന്നും ഇതിൽ പ്രതിഷേധം രേഖപ്പെടുത്താനും തുടർനടപടികളുടെ ചർച്ചകൾക്കുമായാണ് കോട്ടയത്ത് എത്തിയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അദ്ധ്യാപകൻ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനുള്ള നിവേദനം നൽകാനാണ് മന്ത്രി എ.കെ.ബാലന്റെ ഓഫിസ് സന്ദർശിച്ചത്. ഇക്കാര്യത്തിലെ സത്യം വെളിപ്പെടുത്താൻ മന്ത്രി തയ്യാറാകണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുമായി ചർച്ചയെന്നാണ് വാർത്തകൾ വരുന്നത്. മന്ത്രിയുടെ ഓഫിസിൽ താൻ എന്തിനെത്തിയെന്നതിൽ പൊതുജനമധ്യത്തിലുണ്ടായ സംശയം നീക്കണം. ഇതിൽ മന്ത്രി കള്ളക്കളി നടത്തരുതെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ജനുവരി രണ്ടിന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അമ്മിണി. ശബരിമല ദർശനം നടത്തിയതിന്റെ ഒന്നാം വാർഷികത്തിലാണ് കൂട്ടായ്മയുടെ യാത്ര നടത്തുക. ഈ യാത്രയിൽ പങ്കെടുക്കാൻ നിലവിൽ ആലോചിക്കുന്നില്ല. എന്നാൽ പൂർണ പിന്തുണയുണ്ടാകുമെന്നും അവർ പറഞ്ഞു.

അതേസമയം ബിന്ദു അമ്മിണിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് മന്ത്രി എ കെ ബാലൻ രംഗത്തുവന്നു. ബിന്ദു അമ്മിണി ഓഫീസിൽ വന്ന ദിവസം ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അവർ ഓഫീസിൽ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും ബാലൻ പറഞ്ഞു. ബിന്ദു അമ്മിണി ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ പരാതിയുമായാണ് ഇവർ എന്റെ ഓഫീസിലെത്തിയതെന്ന് പറഞ്ഞിരുന്നു. രണ്ട് പരാതികളാണ് അവർ തന്നിട്ടുള്ളത്. പരാതിയുടെ ഉള്ളടക്കം എന്റെ ഓഫീസിൽ നിന്നും നേരത്തെ പറഞ്ഞിരുന്നു. പരാതികൾ രണ്ടും അനന്തര നടപടികൾക്കായി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുൻപ് തന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് നടപടി ഉണ്ടാകും. ഞാനോ എന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല- ബാലൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കോട്ടയത്തെത്തിയ ബിന്ദു അമ്മിണിയെ പൊലീസ് സുരക്ഷയിൽ കോട്ടയം ടിബിയിൽ എത്തിച്ചെങ്കിലും അവിടെ മുറിയും ഹാളും ഒഴിവില്ലെന്നാണ് ടിബി അധികൃതർ ബിന്ദുവിനോടും ഒപ്പമെത്തിയ പൊലീസിനോടും പറഞ്ഞത്. ഇതേത്തുടർന്ന് നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിലേക്കാണ് ബിന്ദു പോയത്. കോട്ടയത്ത് ബിന്ദു അമ്മിണി എത്തിയെന്ന വിവരമറിഞ്ഞതോടെ ശബരിമല കർമസമിതി പ്രവർത്തകരും ഇവരെ പിന്തുടർന്നെത്തി. ഏറ്റുമാനൂർ സ്‌കൂൾ പോലുള്ള വിഷയത്തിൽ വാർത്താസമ്മേളനം നടത്താനും മറ്റും ബിന്ദുവിനുള്ള വ്യക്തിസ്വാതന്ത്ര്യം മാനിക്കുമെന്നും ശബരിമല വിഷയത്തിൽ തുടർനടപടികൾക്കായാണ് എത്തിയതെങ്കിൽ അത് തടയുമെന്നും ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറിയും ശബരിമല കർമസമിതി ജനറൽ കൺവീനറുമായ രാജേഷ് നട്ടാശേരി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP