Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റിപ്പോർട്ടർ ടിവി ശ്രമിക്കുന്നത് ഫസൽ വധക്കേസിൽ നിന്ന് സിപിഎമ്മിനെ രക്ഷിക്കാൻ; പോപ്പുലർഫ്രണ്ട് നേതാക്കളെ ജയിലിൽ കണ്ടിട്ടു പോലുമില്ല; പറയാത്ത കാര്യം വാർത്തയായി നൽകിയതിന് നികേഷ് കുമാറിന്റെ ചാനലിന് ജയിലിൽ നിന്ന് വക്കീൽ നോട്ടീസ് അയച്ച് സുബീഷ്

കണ്ണൂർ: തലശ്ശേരിയിൽ ഫസൽ വധക്കേസിനു പിന്നിൽ ആർഎസ്എസാണെന്ന വിധത്തിൽ പൊലീസിനു മുന്നിൽ മൊഴിനൽകിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് റിപ്പോർട്ടർ ചാനലിനെതിരേ വക്കീൽ നോട്ടീസ് അയച്ചു. സിപിഐ(എം) പ്രവർത്തകൻ മോഹനൻ വധക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന ചെമ്പ്രയിലെ ആർഎസ്എസ് പ്രവർത്തകൻ സുബീഷാണ് റിപോർട്ടർ ചാനലിനെതിരേ അഡ്വ. പ്രേമൻ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.

ഫസലിനെ വധിച്ചതു താനുൾപ്പെടെയുള്ള ആർഎസ്എസ് പ്രവർത്തകരാണെന്നു വെളിപ്പെടുത്തിയായിരുന്നു ചാനലിൽ ആദ്യം വാർത്ത വന്നത്. ഇതിനു ദിവസങ്ങൾക്കു ശേഷം, പോപുലർ ഫ്രണ്ട് നേതാക്കൾ ജയിലിലെത്തി സുബീഷിനെ മൊഴിമാറ്റാൻ സമ്മർദം ചെലുത്തിയെന്നും പി ജയരാജന്റെ സമ്മർദപ്രകാരമാണ് കുറ്റമേറ്റതെന്ന് പറയാൻ ആവശ്യപ്പെട്ടുവെന്നും വാർത്ത നൽകി. ഈ സാഹചര്യത്തിലാണ് വക്കീൽ നോട്ടീസ് അയച്ചത്. ഫസൽ വധക്കേസിലെ യഥാർഥ പ്രതികളെ രക്ഷിക്കാൻ സിപിഐ(എം) നേതാക്കളെ സഹായിക്കാനാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതെന്നും നോട്ടീസിൽ ആരോപിക്കുന്നു.

ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നു കാണിച്ചാണ് സുബീഷ് വക്കീൽ നോട്ടീസ് അയച്ചത്. പോപുലർ ഫ്രണ്ട് ദേശീയ എക്സിക്യൂട്ടീവ് അംഗം തമിഴ്‌നാട് തിരുനെൽവേലിയിലെ എസ് ഖാജാ മൊയ്തീൻ, എടക്കാട് ഷുഹൈൽ, തലശ്ശേരി ഇർഷാദ് തുടങ്ങിയവർ ജയിലിലെത്തി സുബീഷിനെ സന്ദർശിച്ചെന്നായിരുന്നു വാർത്ത. ഒരിക്കൽ പോലും താൻ ജയിലിൽവച്ച് പോപുലർ ഫ്രണ്ടിന്റെയോ എൻഡിഎഫിന്റെയോ നേതാക്കളെ കാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് സുബീഷ് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.

ഫസൽ വധവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ടവർക്ക് അയച്ച പരാതികളിൽ താൻ ചൂണ്ടിക്കാട്ടിയതായും നോട്ടീസിൽ പരാമർശിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ വാർത്താസംപ്രേഷണവുമായി ബന്ധപ്പെട്ട നിബന്ധനകൾ സ്ഥാപനം ലംഘിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP