Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയം: കമ്മിഷനെ നിയോഗിച്ച് സിപിഎം; എ കെ ബാലനും ടിപി രാമകൃഷ്ണനും അംഗങ്ങൾ; സ്ഥാനാർത്ഥി നിർണയം പരിശോധിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയം: കമ്മിഷനെ നിയോഗിച്ച് സിപിഎം; എ കെ ബാലനും ടിപി രാമകൃഷ്ണനും അംഗങ്ങൾ; സ്ഥാനാർത്ഥി നിർണയം പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. മുൻ മന്ത്രിമാരായ എ കെ ബാലനും ടിപി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങൾ. വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങൾ രണ്ടംഗ കമ്മീഷൻ അന്വേഷിക്കും.

ഉപതെരഞ്ഞെടുപ്പിൽ നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും വലിയ തോൽവിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാർട്ടി പരിശോധിക്കുന്നത്. പരാജയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ നിയമിക്കണോയെന്ന കാര്യത്തിൽ സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമായത്.

എൽഡിഎഫിന്റെ മുന്മന്ത്രിമാരും എംഎൽഎമാരും അടക്കം വൻ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകൾ തൃക്കാക്കരയിൽ ലഭിച്ചില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.


എറണാകുളം ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. സ്ഥാനാർത്ഥി നിർണയം, വോട്ടുചോർച്ച തുടങ്ങിയ കാര്യങ്ങളാണ് കമ്മിഷൻ പരിശോധിക്കുന്നത്.

എറണാകുളം ജില്ല പാർട്ടിക്കു നേട്ടമുണ്ടാക്കാൻ കഴിയാത്ത ജില്ലയായി തുടരുകയാണെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ്കമ്മിറ്റി വിലയിരുത്തൽ. സംസ്ഥാന സമിതി യോഗത്തിൽ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനമുണ്ടായി. ജില്ലയിലെ പാർട്ടിയിൽ ഇപ്പോഴും വിഭാഗീയത നിലനിൽക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ പരാജയത്തെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. അന്വേഷണ കമ്മിഷനുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാർട്ടി ജാഗ്രതയോടെ ഇടപെട്ടിട്ടും എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പുകളിൽ മെച്ചപ്പെട്ട വിജയം നേടാനാകാത്തത് ഗൗരവത്തോടെ കാണണമെന്ന് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

നേതാക്കൾ വലിയ രീതിയിൽ കേന്ദ്രീകരിച്ചിട്ടും മണ്ഡലത്തിലെ വോട്ടുനില മെച്ചപ്പെടുത്താനായില്ല. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വേദിയുടെ കാര്യത്തിലടക്കം വിവാദമുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചു. നഗരവൽക്കരണം വലിയതോതിൽ നടക്കുന്ന ജില്ലയിൽ ഇടത്തരക്കാർക്കും പ്രഫഷനലുകൾക്കും ഇടയിൽ സ്വാധീനം ഉറപ്പിക്കാൻ ശക്തമായി പ്രവർത്തിക്കണമെന്നും നിർദേശമുയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP