Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ്: രണ്ട് പ്രതികൾ മാണിക്കൽ സജീവ് വധക്കേസിൽ കുറ്റക്കാരെന്ന് ജില്ലാ കോടതി; ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും

വെഞ്ഞാറമൂട് ഇരട്ടക്കൊല കേസ്: രണ്ട് പ്രതികൾ മാണിക്കൽ സജീവ് വധക്കേസിൽ കുറ്റക്കാരെന്ന് ജില്ലാ കോടതി; ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും

അഡ്വ.പി.നാഗ് രാജ്

 തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ രണ്ടും മൂന്നും പ്രതികൾ മാണിക്കൽ പിണറ്റുംകുഴി സജീവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. പ്രതികളായ ഉണ്ണിയെന്ന ബിജു , സനൽ എന്ന സനൽ സിങ്, മൂന്നാം പ്രതി അപ്പി മഹേഷ് എന്ന മഹേഷ് എന്നിവരെ കൺവിക്ഷൻ വാറണ്ട് പ്രകാരം ജയിലിലേക്ക് റിമാന്റ് ചെയ്ത ജഡ്ജി സി. ജെ. ഡെന്നി ശിക്ഷാവിധി വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പ്രഖ്യാപിക്കും. പ്രതികളെ ശിക്ഷാവിധി കേൾപ്പിക്കാനായി ഒരു മണിക്ക് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.


2008 ജനുവരി 13 നാണ് നാടിനെ നടുക്കിയ കൊല നടന്നത്. ഉണ്ണിയുടെയും സനലിന്റെയും ബന്ധുവായ ഒരു പെൺകുട്ടി ഇഷ്ടപ്പെട്ട ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടി പോയത് സംബന്ധിച്ച് സംസാരിച്ചു കൊണ്ടു നിൽക്കുന്നതിനിടയിൽ കൊല്ലപ്പെട്ട സജീവിന്റെ സഹോദരനുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതികൾ പകരം വീട്ടാനായി മാരകായുധങ്ങളുമായി സജീവിനെ കുടുംബത്തോടെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സജീവ് പിറ്റേന്ന് മരിച്ചു. സംഭവത്തിൽ സജീവിന്റെ പിതാവ് ശശി , സഹോദരൻ സനോജ് എന്നിവർക്കും വെട്ടേറ്റു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുവരും മറ്റു പല കേസുകളിലും വിചാരണ കാത്തു കഴിയുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ ഗീനാകുമാരി ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP